ഇന്നലെ കിട്ടിയ
തിരിച്ചറിയല്‍ കാര്‍ഡില്‍
ഒരു ഇനീഷ്യലിന്റെ
അപ്പുറത്തും
ഇപ്പുറത്തുമാണ്
ഞാനുമെന്റെ അച്ഛനും.
ആ ഇനീഷ്യല്‍
മുഴുപ്പേരായാല്‍
അതൊരു വീട്ടുപേരാകുന്നു;
അല്ല, ഒരു
വീടാകുന്നു.
അച്ഛന്റെ
സ്വപ്നങ്ങളടുക്കിവച്ച്
വര്‍ഷങ്ങള്‍കൊണ്ടു
പണിതുയര്‍ത്തിയ
വീട്.
എന്‍റെ സ്വപ്‌നങ്ങള്‍
പലതും
ജനിച്ചതും പൊലിഞ്ഞതും
കണ്ട അതേ
വീട്.
പേരുകള്‍ക്കിടയിലെന്നപോലെ
ഞങ്ങളുടെ സ്വപ്നങ്ങള്‍ക്കിടയിലും
നിവര്‍ന്നു നില്‍പ്പുണ്ടാ
വീട്,
കേവലമൊരു ഇനീഷ്യലാവാതെ !
ചുരുങ്ങിയ വാക്കുകളിൽ പുതിയ ചിന്തകൾ
ReplyDelete:) വളരെ സന്തോഷം മാഷേ... :)
Deleteഎക്സ്പാന്‍ഡ് ദ ഇനിഷ്യല്‍സ്
ReplyDeleteതീര്‍ച്ചയായും അങ്ങനെ ചെയ്യാം അജിത്തേട്ടാ... :)
Deleteഇനിഷ്യൽ മാത്രം, അലങ്കാരത്തിനും അഭിമനത്തിനും
ReplyDeleteഅത്രയേ ഉള്ളൂ എന്ന് ചിലപ്പോള്‍ തോന്നാറുണ്ട് :D
Deleteവളരെ സന്തോഷം.... വായനയ്ക്കും ഈ കുറിപ്പിനും :)
കൊള്ളാം നന്നായിട്ടുണ്ട്.ഇനി ഒരു ഇനീഷ്യലിന്റെ ആവശ്യമില്ല.
ReplyDeleteസന്തോഷം.... വായനയ്ക്കും ഈ വാക്കുകള്‍ക്കും നന്ദി :)
Deleteഇനിഷ്യലുകള്‍ ഇല്ലാത്ത ഒരു നാളെ സ്വപ്നം കാണാം അല്ലേ ?
:D
Intial thettaruthu..
ReplyDeleteഹ ഹ ..തെറ്റിയാല്‍ പണി കിട്ടും !
Deleteനന്ദി സുഹൃത്തേ :)
ഇനിഷ്യൽ ഇട്ടിട്ടുണ്ട്
ReplyDeleteസന്തോഷം.... ഇനിഷ്യല്‍ ഇട്ടതിനും കമന്റ് ഇട്ടതിനും ഒക്കെ നന്ദി :)
Deleteസ്വപ്നങ്ങൾ ഇനിഷ്യലുകളായ് ചുരുങ്ങുമ്പോൾ..
ReplyDeleteനല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശം സകൾ....
വളരെ നന്ദി സൌഗന്ധികമേ... ഇവിടെ തൂകിയ ഈ പരിമളത്തിന്....നന്ദി !
Delete