ഇലമരച്ചില്ലയില്‍

October 4, 2013

പട്ടുതൂവാല

ഇന്നലെയാ പട്ടുതൂവാല ‍വീണ്ടുമെടുത്തു-
ഞാനെന്‍ കണ്ണില്‍ ‍ചേര്‍ത്തുവച്ചു ;
നിന്റെയോര്‍മ്മകളില്‍ നീറും മനസ്സപ്പോള്‍
കരയിലറിയാതെ വീണ മീനിനെപ്പോല്‍
പിടപിടാ പിടയ്ക്കുന്നുണ്ടായിരുന്നു.

തുന്നല്‍ക്ലാസ്സില്‍ ‍പൂതുന്നല്‍ ‍പഠിച്ചനാള്‍
നീ തുന്നിയതായിരുന്നു ആ തൂവാല.
അതിലെ ചുകന്ന രൂപമില്ലാത്ത പുഷ്പവും, 
രണ്ടു പച്ചയിലകളും 
ഇന്നുമുണ്ട് നിറം മങ്ങിയാണെങ്കിലും.

അന്നൊരു മഴമൂടിയ നാള്‍
ആണ്‍ പെണ്‍ ക്ലാസ്സുകളുടെ
അതിര്‍ത്തിയായ 
വട്ടമണി കെട്ടിയ ഇരുണ്ട ഇടനാഴിയില്‍വച്ച്
മറക്കാതിരിക്കാന്‍ നീ തന്ന സമ്മാനം.

നീ വിട പറഞ്ഞിത്രനാള്‍ കഴിഞ്ഞും
എന്നില്‍ ‍നിന്‍ഗന്ധമായ് 
കൂട്ടായുണ്ട് സഖീ,
നിറം മങ്ങിയ എന്‍റെ സ്വപ്നങ്ങളെപ്പോലെ -
നിറം മങ്ങിയ ഈ തൂവാലയും....

8 comments:

  1. കൗമാരത്തിന്റെ ഓർമ്മകളെ തഴുകാൻ നിറംമങ്ങിയ ഒരു തൂവാല.....

    ReplyDelete
    Replies
    1. :) അതെ മാഷേ... തൂവാല മാത്രം നിറം മങ്ങിപ്പോയി, പക്ഷേ ഓര്‍മ്മകള്‍ ഇപ്പോഴും നെഞ്ചില്‍നിന്നും നിന്നും കിനിഞ്ഞിറങ്ങിയ ചോരപ്പാടുപോലെ കടുത്ത നിറത്തിലങ്ങനെ.... :(

      Delete
  2. ഒരു പട്ടുറുമാലോര്‍മ്മ

    ReplyDelete
    Replies
    1. അതെ...പിന്നെ പകുതിയില്‍ മുറിഞ്ഞുപോയ ഒരു നിഷ്കളങ്ക പ്രണയത്തിന്റെയും :)

      Delete
  3. yes, patturumal. God one. congrats..

    ReplyDelete
  4. നന്നായിട്ടിണ്ട്

    ReplyDelete