ഡോക്ടര്‍ ഉറങ്ങുകയാണ്;
തടിച്ച ഹുക്കയും കടിച്ചു പിടിച്ച്,
കഴുത്തിലൂടൊലിച്ചു താഴും
വിയര്‍പ്പാല്‍ നനഞ്ഞ്.
വിഫലം ശ്രമം എന്നറിഞ്ഞും
വെറുതെ കറങ്ങും പങ്ക.
മുന്‍പില്‍ മേശപ്പുറത്ത്
സ്പന്ദനങ്ങളറിയാന്‍ വെമ്പും സ്റ്റെതസ്കോപ്.
ഏതോ മെഡിക്കല്‍ റെപ്പ്
വാചക കസര്‍ത്തിനാല്‍ നേടിയ
പുത്തന്‍ വിപണിയാം മേശപ്പുറത്ത്
അത്യന്താധുനികന്മാരെന്ന പേരില്‍
ഞെളിഞ്ഞിരിക്കും മരുന്നുകള്‍.
ഒരു മൂലയില്‍ ഫോണ്‍ കിടക്കുന്നു
യജമാന നിദ്രയെ മാനിച്ചു, മിണ്ടാതെ.
Picture Courtesy : http://www.dolphinmedicalindia.com/
വായിച്ചു, അഭിപ്രായം പറയാന്‍ മാത്രം കവിത വഴങ്ങില്ല. എനിക്ക് നന്നായി തോന്നി, നിന്ദി മുണ്ടോളി ഇവിടെ എത്തിച്ചതിന്
ReplyDeleteവളരെ നന്ദി.....ഈ ബ്ലോഗിലേയ്ക്ക് വന്നതിനും അഭിപ്രായം പറഞ്ഞതിനും......
Deletesuper ennu parayan mathram nannayilla iniyum ezhuthanam
Deleteനന്ദി....
Deleteവായിച്ചു. ആശംസകള്‍
ReplyDeleteനന്ദി.... :)
Deleteവായിച്ചു ..ആശംസകള്‍..ഇനിയും ഇനിയും എഴുതി വരൂ ..അനുഗ്രഹിച്ചിരിക്കുന്നു
ReplyDeleteആചാര്യന്‍റെ പാദസ്പര്‍ശം കൊണ്ട് ഈ ബ്ലോഗ് ധന്യമായിരിക്കുന്നു....നന്ദി.
Deleteശ്രമം നന്നായി,
ReplyDeleteവായിച്ചു,
പക്ഷെ അത്രക്കങ്ങട്ടു ഇഷ്ടായില്ലാന്നു വച്ചോളൂ,
എന്നാലും തുടര്‍ന്നും എഴുതണം ട്ടോ ,
ഇതുപോലെ ഒരു അഭിപ്രായം തുറന്നു പറയാന്‍ മനസ്സ് കാണിച്ചതിന് ഒരുപാടു നന്ദി.....
DeleteAll the Best Mr Ajesh.
ReplyDeleteനന്ദി..... :)
DeleteAll the Very Best Ajesh.Keep up the good work.
ReplyDeleteനന്ദി.... :)
Deleteഞാന്‍ ഒരു കമന്റ് ഇട്ടിരുന്നല്ലോ ..അതെവിടെ പോയ് മാഷെ ??
ReplyDeleteക്ഷമിക്കു മുണ്ടോളീ...ക്രമീകരണങ്ങള്‍ മലയാളത്തിലേക്ക് മാറിയപ്പോഴേക്കും ചില അബദ്ധങ്ങള്‍ പറ്റി.ആ കൂട്ടത്തില്‍ ചില കമെന്റ്സും പോയി....പിന്നെ വീണാലല്ലേ നടക്കാന്‍ പഠിക്കൂ. :)
Deleteകൊള്ളാം കവിത എനിക്ക് വഴങ്ങില്ല ..ആശംസകള്‍.
ReplyDeleteഈ അഭിപ്രായം,അതാണെനിക്ക് പ്രചോദനം...നന്ദി...
Deleteവായിച്ചു ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു
ReplyDeleteആഴിയോടും തിരമാലകളോടും സല്ലപിക്കുന്ന പ്രിയ എഴുത്തുകാരാ താങ്കളുടെ ആശംസകള്‍ എനിക്ക് വിലപ്പെട്ടതാണ്....നന്ദി.... :)
Deleteഎഴുത്ത് തുടരട്ടെ....
ReplyDeleteതീര്‍ച്ചയായും....പ്രോത്സാഹനം എന്നും പ്രതീക്ഷിക്കുന്നു....നന്ദി.
Deleteഇതുപോലെ ഇനിയും പോരട്ടെ നല്ല നല്ല കവിതകള്‍
ReplyDeleteനന്ദി....ഒരീസം ഞാന്‍ വരുന്നുണ്ട്, തേനമ്മാവന്‍റെ വര്‍ത്താനങ്ങള്‍ കേള്‍ക്കാന്‍...
Deleteഒള്ളതാ.. ഇതൊക്കെ തന്നാ.. ഒള്ളതാ.. കവിത നന്നായി.. ഇനിയും പോരട്ടങ്ങിനെ പോരട്ടെ... മേരി പെണ്ണിന്റെ വക ആശംസകള്‍..
ReplyDeleteനന്ദി....മേരി പെണ്ണിന്‍റെ ആശംസകള്‍ ഒള്ളതും ഇല്ലാത്തതുമായ പലതും ഇനിയും എഴുതാനുള്ള അനുഗ്രഹമായി കരുതുന്നു... :)
Deleteഏതാണ്ടൊക്കെ മനസ്സിലായി. കവിത പണ്ടേ വീക്ക് ആണ്. അത് കൊണ്ടു നിരൂപിക്കാനുള്ള വിവരം ഒന്നുമില്ല. {}
ReplyDeleteബൂലോകത്ത് പുറം ചൊറിയല്‍ എന്നൊരു മാമൂല്‍ ഉണ്ട്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.
Deleteനന്ദി മദിരാസിക്കാരാ......ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ വന്ന ദിവസം തന്നെ കണ്ണില്‍ പെട്ട ചില പോസ്റ്റുകളില്‍ ഒന്ന് താങ്കളുടെതായിരുന്നു...വായിച്ചു...ശൈലി ഇഷ്ടമായി....
Deleteപിന്നെ മാമൂലുകള്‍ അതുപോലെ നടക്കട്ടെ...ഞാന്‍ എന്‍റെ വഴിക്കും....അതല്ലേ അതിന്‍റെ ശരി ??? :)
കവിതയിലെ ആശയത്തില്‍ പ്രത്യേകിച്ച് ഒരു പുതുമയും അനുഭവപ്പെട്ടില്ല. ഇനി എനിക്ക് മനസ്സിലാകാഞ്ഞിട്ടാണോ ആവോ...:) തുടങ്ങിയിട്ടല്ലേ ഉള്ളൂ.. നന്നായി മുന്നോട്ട് പോകട്ടെ.. ആശംസകള്‍...
ReplyDelete:)
Deleteനന്ദി ശ്രീജിത്ത് ഭായ്....കണ്ണില്‍ പതിഞ്ഞ ഒരു കാഴ്ച ഒന്ന് പകര്‍ത്താന്‍ ശ്രമിച്ചു.അത്രമാത്രം...വിരഹവും പ്രണയവും മാത്രം എഴുതുന്നതില്‍ നിന്നും ഒരു മാറ്റം...നിങ്ങളുടെയൊക്കെ പ്രോത്സാഹനവും വിലയിരുത്തലുകളും വിമര്‍ശനങ്ങളും എപ്പോഴും പ്രതീക്ഷിക്കുന്നു.
Deleteഅക്ബറിക്കാ...താങ്കളുടെ ഈ ഒരു പുഞ്ചിരി മതി പ്രചോദനമായി....ചാലിയാറിന്‍റെ തീരത്ത് ഇനിയും വന്നിരിക്കുമ്പോള്‍ കാണാമെന്ന പ്രതീക്ഷയോടെ..........നന്ദി.
Deleteആശംസകള്‍
ReplyDeleteനന്ദി...
Deleteകണ്ടത് അപ്പാടെ പകർത്തിയിരിക്കുന്നു..!
ReplyDeleteഅൽപ്പം എന്തെങ്കിലും മേൻപൊടി ചേർത്തിരുന്നെങ്കിൽ
ഈ ഭിഷഗ്വരനെ ഒന്ന് ഉഷാറാക്കി എണീപ്പിച്ചിരുത്താരുന്നു..!!
ഈ എഴുത്തിൽ അതിനുള്ള കഴിവ് കാണുന്നു...!
തുടരുക.
ആശംസകളോടേ...പുലരി
തീർച്ചയായും ഇനിമുതൽ അങ്ങിനെ ശ്രമിക്കാം.....ഇതു വായിക്കുകയും ഹൃസ്വമായ ഒരു നിരൂപണം നടത്തുകയും ചെയ്യാൻ തോന്നിയ വലിയ മനസ്സിനു നന്ദി....
ReplyDeleteകവിതയിൽ മനപ്പൂർവം താളം ചേർക്കാൻ ശ്രമിച്ചാൽ കവിത കവിയല്ലാതാവും. മനസ്സിലേ വികാരങ്ങളും ചിന്തകളും സ്വാഭാവികമായി ഉറന്നോഴുകി സംവദിക്കുന്നതാവണം കവിത. ആശംസകൾ
ReplyDeleteശ്രീ.....എന്നുമെന്നും ഈ വിലയിരുത്തല്‍ ഞാന്‍ പ്രതീക്ഷിക്കുന്നു.സത്യത്തില്‍ ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് എഴുതിയ രണ്ടുവരികളെ ചെറുതായി ഒന്ന് വിപുലീകരിച്ചതാണിത്....നന്ദി...ഒരുപാടൊരുപാട്...തുടര്‍ന്നും ഞാന്‍ പ്രതീക്ഷിക്കട്ടെ... :)
Deleteപ്രിയപ്പെട്ട അജേഷ്,
ReplyDeleteഈ കവിത എഴുതാനുള്ള സാഹചര്യം എനിക്കറിയില്ല.
എന്റെ അനിയന്‍ മിടുക്കനായ ഡോക്ടര്‍ ആണ്.
അതിനാല്‍ ഇങ്ങിനെ ഒരു ഉറക്കംതൂങ്ങി ഡോക്ടറെ പരിചയമില്ല.
നല്ല വിഷയങ്ങള്‍ കൈകാര്യം ചെയ്യു. ആശംസകള്‍!
സസ്നേഹം,
അനു
ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി..വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ ഒരു കവിതയാണിത് എന്ന് വേണമെങ്കില്‍ പറയാം.നിസ്സാരമായ മിനുക്കു പണികള്‍ മാത്രം നടത്തി പോസ്റ്റി.അത്രമാത്രം..പിന്നെ നല്ല വിഷയങ്ങള്‍,എല്ലാവരെയും തൃപ്തിപ്പെടുത്തുക,സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന രചനകള്‍ എന്നൊക്കെ പറയുമ്പോള്‍ നമ്മളൊരു ചട്ടക്കൂടിലേക്ക് ഒതുങ്ങി പോകാന്‍ നിര്‍ബന്ധിതരാകും എന്ന് എനിക്ക് തോന്നുന്നു...നമുക്ക് പറയാനുള്ളത് പറയുക...അത്രയെ ഞാന്‍ കരുതുന്നുള്ളൂ...അതിനി നല്ല വിഷയമായാലും അല്ലെങ്കിലും...
DeleteThis comment has been removed by the author.
ReplyDeleteകവിതകള്‍ വായിച്ചു ... നന്നായി പറയാന്‍ ശ്രമിച്ചിട്ടുണ്ട്
ReplyDeleteകീറി മുറിച്ചു വിശകലനം നടത്താന്‍ പ്രാപ്തിയില്ല ..
പക്ഷെ രചനകളിലൂടെ സഞ്ചരിച്ചപ്പോള്‍ അജെഷില്‍ നല്ലൊരു എഴുത്തുകാരനെ കാണുന്നുണ്ട് .
കൂടെ കൂടാന്‍ ഒരു മാര്‍ഗവും ഇല്ലല്ലോ കൂട്ടുകാര ...
ഫോല്ലോവേര്സ് ഗാട്ഗേറ്റ് എന്തെ പിടിപ്പിക്കാത്തത് ?
നന്ദി വേണുവേട്ടാ...ഗുന്ജന്‍റെ നിസ്സഹായത എന്നിലേല്പ്പിച്ച മുറിവ് ഇപ്പോഴും കരിഞ്ഞിട്ടില്ല.... :(
Deleteചെറുപ്പത്തില്‍ ഉണ്ടായിരുന്ന പരന്ന വായന കൈവിട്ടു പോയി.അന്ന് മത്സരങ്ങള്‍ക്കും മറ്റും എഴുതിയ അത്ര ശക്തി ഇപ്പോള്‍ എഴുതുന്നവയ്ക്ക് പോരെന്നു എനിക്കുതന്നെ തോന്നാറുണ്ട്...ബ്ലോഗുകളില്‍ ഉള്ള താങ്കളെപ്പോലെ ഇരുത്തം വന്ന ആളുകളുടെ രചനകള്‍ ആണ് ഇപ്പൊ വായനയ്ക്ക് ആശ്രയം...
followers Gadjet ഗൂഗിള്‍ നിര്‍ത്തലാക്കിയത് വലിയ പാരയായി....എന്താ ചെയ്യാ...
നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു.
ഇത് നിദ്രയോ, ഹൃദയാഘാതമോ,
ReplyDeleteനിര്‍വികാരതയോ, ലാഭാസ്വപ്നമോ ???....
ഇത് ഈ പറഞ്ഞ ഒന്നുമല്ല...കാട്ടുമുക്കിലെ ക്ലിനിക്കില്‍ സര്‍ക്കാര്‍ സര്‍വീസില്‍ കാലം കഴിച്ചു കൂട്ടേണ്ടി വന്ന ഒരു പാവം ഭിഷഗ്വരന്റെ അവസ്ഥയാണ്.ഉന്നത ബിരുദമെടുക്കാന്‍ കടല്‍ കടക്കാന്‍ പറ്റാഞ്ഞു സ്വപ്നങ്ങളെ ചുരുട്ടി എറിഞ്ഞു ജീവിതത്തിന്റെ ഒരു മൂലയില്‍ ചുരുങ്ങിപോയ പാവം ഭിഷഗ്വരന്‍...... ..
Deletevalare nannayittundu....... blogil puthiya post...... NEW GENERATION CINEMA ENNAAL...... vayikkane......
ReplyDeleteവളരെ നന്ദി...വന്നതിനും,വായിച്ച് അഭിപ്രായം പറഞ്ഞതിനും.
Deleteഏത് ഹോസ്പിറ്റ്ലിലാ ഡോക്ടറെ??
ReplyDeleteഹ..ഹ..നന്ദി ജോസെലെറ്റ് , വന്നതിനും വായിച്ചതിനും.
Deleteവളരെ നന്നായി കവിതയിലെ വാക്കുകളും അർത്ഥവും മനസ്സിലായി,പക്ഷെ അതിന്റെ ആന്തരാർത്ഥം മാത്രം അങ്ങ് വഴങ്ങിയില്ല. എന്നെ ഇതിനുള്ള മറുപടിയിൽ അറിയിക്കും എന്ന് കരുതുന്നു. ആശംസകൾ. ഞാനിന്നാ അറിഞ്ഞേ ട്ടോ ഏട്ടന്റെ ബ്ലോഗ്ഗിന്റെ കാര്യം. ആശംസകൾ.
ReplyDeleteവളരെ നന്നായി അജേഷ്. എല്ലാ വിധ ആശംസകളും...
ReplyDeleteആശംസകള്‍
ReplyDeleteആശംസകള്‍
ReplyDeleteഅയ്യോ, അത് മുന്നില്‍ കണ്ടു പോയി !!! പക്ഷെ പാവം അല്ലെ ഡോക്ടര്‍ ? ഒരു പക്ഷെ ഒരു വലിയ കേസ് ചെയ്തു തീര്‍ന്ന ക്ഷീണം കാരണം ഒന്ന് മയങ്ങി പോയതാകുമോ? പാവം വിയര്‍ക്കുന്നത് കണ്ടില്ലേ? വിട്ടേക്കാം ഈ പ്രാവശ്യതെക്ക് ;) .കുഞ്ഞു കവിത കൊള്ളാം !!
ReplyDelete