ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു,
അലക്ഷ്യമായി പറന്നു നടക്കുന്നൊരു
പട്ടമാകണം അവള്‍ക്കെന്ന്.
വെറുതെ അതിന്‍റെ അറ്റം പിടിക്കാന്‍
എന്നെ ഏല്‍പ്പിക്കട്ടെ എന്നും.
കയ്യില്‍ മുറുകെപ്പിടിച്ച മുഷിഞ്ഞ ചരടിന്‍
കഷ്ണമെടുത്തു
ഞാനവള്‍ക്ക് കാണിച്ചു.
കണ്ടില്ലേ കുട്ടീ..
ഞാനൊരു നല്ല പട്ടം പറത്തലുകാരനല്ല...
ഞാന്‍ പറത്തിയ പട്ടം എങ്ങു പോയ് മറഞ്ഞെന്നുപോലും
ഇന്നെനിക്കറിയില്ല...!!
Picture Courtesy:www.moderndallas.net
ചരടുപൊട്ടിയ പട്ടം
ReplyDeleteഅതെ... ചരടു പൊട്ടിപ്പോയ ഒരു പട്ടമാണീ ജീവിതം :(
Delete
Deleteജാലകത്തിൽ കാണുന്ന അപൂർവ്വം നല്ല വരികൾ. വ്യക്തമാകുന്ന ചിത്രം. സുതാര്യം. ആധുനികതയുടെ ശൂന്യശബ്ദബാഹുല്യമില്ല. ഇനിയും എഴുതുക.
നന്ദി.....വായനയ്ക്കും ഈ അഭിപ്രായത്തിനും.. :)
Deleteനന്നായി ..!
ReplyDeleteനന്ദി സുഹൃത്തേ...
Deleteനല്ല അവതരണം. എന്റെ കയ്യിലുമുണ്ട് ഒരു ചരട്. പൊട്ടിപ്പോയെങ്കിലും പട്ടമെവിടെപ്പോയെന്ന് വ്യക്തമായറിയാം.!! പാവം പട്ടം.. കുറ്റം പറയാനാവില്ല. ഒടുക്കത്തെ കാറ്റായിരുന്നേ..
ReplyDeleteശുഭാശംസകൾ....
:P
Deleteനന്ദി... വായനയ്ക്കും അഭിപ്രായത്തിനും... പലരും ഇന്നും മാനത്തു പാറിനടക്കുന്ന തന്‍റെ കയറു പൊട്ടിയ പട്ടവും നോക്കി നെടുവീര്‍പ്പിടുന്നത് കാണാം :)
nice
ReplyDeleteനന്ദി :)
Delete