ഇലമരച്ചില്ലയില്‍

June 19, 2010

ഇത് എന്‍റെ ചിന്ത

മുക്ക് പന്തയം വയ്ക്കാം
തോല്‍ക്കാന്‍ വേണ്ടി മാത്രം.
ചാറ്റിങ് റൂമിലെ കുറുക്കക്ഷരങ്ങളില്‍
ചാകര തേടുന്ന യുവ ഹൃത്തടങ്ങളില്‍
ഞാന്‍ നിന്നെയും,നീ എന്നെയും തേടുന്നത് 
കേവലം പൊയ് മുഖങ്ങള്‍ അണിയാന്‍ വേണ്ടി ആവരുത് ;
ഇതെന്‍റെ ആശ.
വെള്ളിലതണ്ടുകള്‍ തൂത്തു തുടച്ചൊരു പഴയ –
സ്ലേറ്റുണ്ടായിരുന്നു എനിക്കും,നിനക്കും.
വക്കുകളടര്‍ന്ന വ്യക്തതയില്ലാത്ത കാഴ്ചകള്‍
പോലെ അതും നമ്മോടൊപ്പം പഠിച്ചു.
കാലത്തിന്‍റെ ചീറും വേഗത്തില്‍
ഒരു പക്ഷേ നീയെല്ലാം മറന്നേക്കാം.
അന്നുമിന്നും മാറ്റമില്ലാത്തത് 
എന്റെ സ്വപ്നങ്ങള്‍ക്കു മാത്രമാണ്  
ഇത്... എന്‍റെ ചിന്ത.


പിന്‍ തുടര്‍ച്ച





നപൂര്‍വ്വമായിരുന്നു അത്.
എന്‍റെ കൌമാരത്തിന്‍ ചിലന്തിവലയില്‍
തട്ടി നിന്‍ സ്വപ്‌നങ്ങള്‍ മരവിച്ചു പോയത്.
വീണ്ടും കാറ്റു മാറി മാറി വീശി,
പേമാരി,മിന്നല്‍,ഇടിനാദങ്ങള്‍
എല്ലാം തകര്‍ത്താടി തിമിര്‍ത്തു കൊണ്ടേ-
യിരുന്നു തുടര്‍ച്ചയില്‍.

ഒടുവില്‍ സൂര്യന്‍റെ പൊന്‍കിരണങ്ങള്‍
ഊറ്റിയോരെന്‍ യൌവനത്തിന്‍ തീക്കാറ്റില്‍
നീ തളര്‍ന്നു വീണതും
മനപ്പൂര്‍വ്വമായിരുന്നു.
താരകള്‍, അമ്പിളിക്കല എല്ലാം
അടയാളങ്ങളായിരുന്നു,
പ്രണയത്തിന്‍റെ.

അറിയാമെങ്കിലും അതെല്ലാം പെറുക്കിയെടുത്തത്
നിന്നെ നോവിക്കാന്‍ വേണ്ടി മാത്രം.
നോവുമ്പോള്‍ പിടയുന്ന നിന്‍ നീലമിഴികളും,
വിറയാര്‍ന്നിടും ചെഞ്ചുണ്ടുകളും,
എല്ലാമെനിക്കന്നു കളിപ്പന്തു കളിപോലെ,
അല്ലെങ്കില്‍ അതില്‍ താഴെ
വെറുമൊരു കുട്ടിക്കളി പോല്‍...
കദനം വിറ തീര്‍ത്ത പാഴ്മരത്തടിയെ-
പ്പിളര്‍ന്ന നിന്‍ കുതറിക്കരച്ചില്‍
പുതു മഴയില്‍ അലിയിച്ചതും,
പിന്നെയാ പുതുമണ്ണിന്‍ ഗന്ധതിലുന്മത്തനായതും, 
എല്ലാം മനപൂര്‍വ്വമായിരുന്നു.....