ഇലമരച്ചില്ലയില്‍

February 25, 2012

ഒരു ഭിഷഗ്വര നിദ്ര














ഡോക്ടര്‍ ഉറങ്ങുകയാണ്;
തടിച്ച ഹുക്കയും കടിച്ചു പിടിച്ച്,
കഴുത്തിലൂടൊലിച്ചു താഴും
വിയര്‍പ്പാല്‍ നനഞ്ഞ്.
വിഫലം ശ്രമം എന്നറിഞ്ഞും
വെറുതെ കറങ്ങും പങ്ക.
മുന്‍പില്‍ മേശപ്പുറത്ത്
സ്പന്ദനങ്ങളറിയാന്‍ വെമ്പും സ്റ്റെതസ്കോപ്.
ഏതോ  മെഡിക്കല്‍ റെപ്പ്
വാചക കസര്‍ത്തിനാല്‍ നേടിയ
പുത്തന്‍ വിപണിയാം മേശപ്പുറത്ത്
അത്യന്താധുനികന്മാരെന്ന പേരില്‍
ഞെളിഞ്ഞിരിക്കും മരുന്നുകള്‍.
ഒരു മൂലയില്‍ ഫോണ്‍ കിടക്കുന്നു
യജമാന നിദ്രയെ മാനിച്ചു, മിണ്ടാതെ.



Picture Courtesy : http://www.dolphinmedicalindia.com/ 

February 18, 2012

എന്‍റെ സ്വപ്നങ്ങളിലെ നീ...














ന്‍റെ സ്വപ്നങ്ങളിലിന്നു  നീയില്ല,
നിന്‍ നീള്‍മിഴികളിലെ ദീപ്തിയില്ല ;
പതിഞ്ഞ ചുടു നിശ്വാസവും,
നനുത്ത സ്പര്‍ശവുമില്ല .

ഉണ്ട്
തേങ്ങലുകള്‍ വാര്‍ന്നുപോയ 
നോവിന്‍റെ ചാലുകള്‍ കീറി-
മുറിച്ച കറുത്തോരടയാളമായ്,
അവ്യക്തമായ ഒരു മുഖം മാത്രം.




Picture Courtesy : myspace.com


  



February 14, 2012

വല്‌മീകം

ണ്‍ പുറ്റുകള്‍ ........
എന്റെ പൂര്‍വാശ്രമത്തിലും 
ഇന്നിലും അങ്ങിങ്ങായ്‌
അടര്‍ന്നു വീഴുന്നു...
ഓര്‍മ്മപ്പെടുത്തലുകളായ്.
നാരായമേറ്റെന്‍ ഞരമ്പുകള്‍ -
അറ്റു വീഴുന്നു, ഉള്ളില്‍ -
പിടയുന്നു ബോധവാഹിനികള്‍ .
ഞാനെന്നും നീയെന്നുമറിയാത്ത
കാലത്തിന്‍ ക്ലാവ് പിണ്ടങ്ങളായ്
നാമിനി എത്ര നാള്‍ ??