ഇലമരച്ചില്ലയില്‍

June 19, 2010

പിന്‍ തുടര്‍ച്ച





നപൂര്‍വ്വമായിരുന്നു അത്.
എന്‍റെ കൌമാരത്തിന്‍ ചിലന്തിവലയില്‍
തട്ടി നിന്‍ സ്വപ്‌നങ്ങള്‍ മരവിച്ചു പോയത്.
വീണ്ടും കാറ്റു മാറി മാറി വീശി,
പേമാരി,മിന്നല്‍,ഇടിനാദങ്ങള്‍
എല്ലാം തകര്‍ത്താടി തിമിര്‍ത്തു കൊണ്ടേ-
യിരുന്നു തുടര്‍ച്ചയില്‍.

ഒടുവില്‍ സൂര്യന്‍റെ പൊന്‍കിരണങ്ങള്‍
ഊറ്റിയോരെന്‍ യൌവനത്തിന്‍ തീക്കാറ്റില്‍
നീ തളര്‍ന്നു വീണതും
മനപ്പൂര്‍വ്വമായിരുന്നു.
താരകള്‍, അമ്പിളിക്കല എല്ലാം
അടയാളങ്ങളായിരുന്നു,
പ്രണയത്തിന്‍റെ.

അറിയാമെങ്കിലും അതെല്ലാം പെറുക്കിയെടുത്തത്
നിന്നെ നോവിക്കാന്‍ വേണ്ടി മാത്രം.
നോവുമ്പോള്‍ പിടയുന്ന നിന്‍ നീലമിഴികളും,
വിറയാര്‍ന്നിടും ചെഞ്ചുണ്ടുകളും,
എല്ലാമെനിക്കന്നു കളിപ്പന്തു കളിപോലെ,
അല്ലെങ്കില്‍ അതില്‍ താഴെ
വെറുമൊരു കുട്ടിക്കളി പോല്‍...
കദനം വിറ തീര്‍ത്ത പാഴ്മരത്തടിയെ-
പ്പിളര്‍ന്ന നിന്‍ കുതറിക്കരച്ചില്‍
പുതു മഴയില്‍ അലിയിച്ചതും,
പിന്നെയാ പുതുമണ്ണിന്‍ ഗന്ധതിലുന്മത്തനായതും, 
എല്ലാം മനപൂര്‍വ്വമായിരുന്നു.....


2 comments:

  1. നിന്നില്‍ കവിതയുണ്ട്... കിനാവും കനിവും നൊമ്പരവും പേറുന്ന കവിതയുടെ ചോര കിനിയുന്ന മനമുണ്ട്... കവിത വേദനയാണ്‌... വേവലാതിയാണ്....

    ReplyDelete
  2. ഈ കവിതയിൽ നിന്നും ഇന്ന് അജേഷിന്റെ ഫേസ് ബുക്കിൽ വായിച്ച കവിതയിലേക്കുള്ള ഗ്രാഫ് വല്ലാതെ ഉയര്ന്നിരിക്കുന്നു .. ആശംസകൾ

    ReplyDelete