ഇലമരച്ചില്ലയില്‍

February 14, 2012

വല്‌മീകം

ണ്‍ പുറ്റുകള്‍ ........
എന്റെ പൂര്‍വാശ്രമത്തിലും 
ഇന്നിലും അങ്ങിങ്ങായ്‌
അടര്‍ന്നു വീഴുന്നു...
ഓര്‍മ്മപ്പെടുത്തലുകളായ്.
നാരായമേറ്റെന്‍ ഞരമ്പുകള്‍ -
അറ്റു വീഴുന്നു, ഉള്ളില്‍ -
പിടയുന്നു ബോധവാഹിനികള്‍ .
ഞാനെന്നും നീയെന്നുമറിയാത്ത
കാലത്തിന്‍ ക്ലാവ് പിണ്ടങ്ങളായ്
നാമിനി എത്ര നാള്‍ ??  


2 comments:

  1. ആ മൺ പുറ്റുകൾ അടർന്ന് വീണ് നാമൊന്ന് സ്വതന്ത്രരാവുകയെന്നാ എന്നാലോചിച്ചിരിക്കുമ്പഴാ 'കാലത്തിന്‍ ക്ലാവ് പിണ്ടങ്ങളായ്
    നാമിനി എത്ര നാള്‍ ??' ന്ന് ചോദിക്കണേ ? ആശംസകൾ.

    ReplyDelete
  2. വായിച്ചു, ചിന്തിപ്പിച്ചു :)

    ReplyDelete