ആകാശം ...
വര്‍ണ്ണങ്ങള്‍ വാരിയെറിഞ്ഞെന്നെ അമ്പരപ്പിക്കും,
ഞൊടിയിടയില്‍ നീലനിറത്തിലേയ്ക്ക്
എല്ലാം ഒളിപ്പിച്ചു വയ്ക്കും,
വീണ്ടും പതുക്കെ പതുക്കെ കടും നീലയും
ഇളം നീലയുമായി മൃദുവായ പകര്‍ന്നാട്ടങ്ങള്‍
സുഖാലസ്യത്തിലെന്നപോലെ.
പിന്നെയും ചടുല ഭാവങ്ങള്‍ ,
കടും നിറങ്ങള്‍ വാരിയണിയല്‍ ...
ഞാനൊരു ഇടവേള പോലും കാത്തിരിക്കാതെ അതൊക്കെ രസിക്കും...
ഒടുവില്‍ ഒരു മായാജാലക്കാരനെപ്പോലെ അവനെന്നെ
ഭൂമിയിലടര്‍ന്നുവീണ വര്‍ണ്ണപ്പൊട്ടിനെയെന്നോണം
തൊട്ടെടുക്കുന്നതും കാത്ത് കണ്ണുകളടച്ചു....
അപ്പോഴും നിന്നെയോര്‍ത്തുപോവാറുണ്ട്,
ആശിച്ചുപോകാറുണ്ട്...
അവനെന്നെ വിരലാല്‍ തൊട്ടെടുക്കും മുന്‍പേ
നീയെന്നെ സിന്ദൂരമായ് അണിഞ്ഞിരുന്നെങ്കിലെന്ന്‍ ...!