ഇലമരച്ചില്ലയില്‍

June 19, 2010

ഇത് എന്‍റെ ചിന്ത

മുക്ക് പന്തയം വയ്ക്കാം
തോല്‍ക്കാന്‍ വേണ്ടി മാത്രം.
ചാറ്റിങ് റൂമിലെ കുറുക്കക്ഷരങ്ങളില്‍
ചാകര തേടുന്ന യുവ ഹൃത്തടങ്ങളില്‍
ഞാന്‍ നിന്നെയും,നീ എന്നെയും തേടുന്നത് 
കേവലം പൊയ് മുഖങ്ങള്‍ അണിയാന്‍ വേണ്ടി ആവരുത് ;
ഇതെന്‍റെ ആശ.
വെള്ളിലതണ്ടുകള്‍ തൂത്തു തുടച്ചൊരു പഴയ –
സ്ലേറ്റുണ്ടായിരുന്നു എനിക്കും,നിനക്കും.
വക്കുകളടര്‍ന്ന വ്യക്തതയില്ലാത്ത കാഴ്ചകള്‍
പോലെ അതും നമ്മോടൊപ്പം പഠിച്ചു.
കാലത്തിന്‍റെ ചീറും വേഗത്തില്‍
ഒരു പക്ഷേ നീയെല്ലാം മറന്നേക്കാം.
അന്നുമിന്നും മാറ്റമില്ലാത്തത് 
എന്റെ സ്വപ്നങ്ങള്‍ക്കു മാത്രമാണ്  
ഇത്... എന്‍റെ ചിന്ത.


3 comments:

  1. നീ ആളു പുലി ആണല്ലോഡേയ് !!! Keep it up!

    ReplyDelete
  2. ചാറ്റിംഗ് റൂമിലെ "ചാകര' യില്‍ പെട്ട് എന്തും വേഗം മറക്കുക സ്വാഭാവികം അല്ലെ? അവിടെ പൊയ് മുഖം അണിയരുതെന്നു പറഞ്ഞാല്‍ ആര് കേള്‍ക്കാന്‍? ഞാന്‍ പറഞ്ഞു എന്നെ ഒള്ളു കേട്ടോ. എന്നാലും കവിത നല്ലത് :)

    ReplyDelete
  3. ചിന്തകളുടെ അക്ഷര നിരകൾ വളരെ മനോഹരമാണ് കേട്ടോ

    ReplyDelete