ജീവിതവഴിയില്‍ ,
ആശയത്തിന്റെ
വഴിയില്‍
അവന്
മുന്നേ നടന്നു.
ഞങ്ങളുണ്ടായിരുന്നു
നിഴലുപോലന്ന്.
എന്നിട്ടും
മരണത്തിലേക്ക് മാത്രം
അവന് ഒറ്റയ്ക്ക് നടന്നു.
ഇരുളിന്റെ മറവില്‍ ഭീരുത്വത്തിന്റെ
അമ്പത്തൊന്നു വെട്ടുകള്‍ കൊണ്ട്
കൊത്തി നുറുക്കുമ്പോളും
അവനമ്മേയെന്നു വിളിച്ചില്ല.
ജീവനറ്റു പോകുമ്പോഴും ചുണ്ടുകളില്‍
ബാക്കിയാക്കിയത്
ഇന്ക്വിലാബിന്റെ ധീരമാം മര്മ്മരം.
അത് മരണത്തിനിപ്പുറവും
അവന്റെ ചുണ്ടുകളില്‍
പറ്റിപ്പിടിച്ചു നില്‍പ്പുണ്ടായിരുന്നു.
പ്രിയ തോഴരുടെ ചുണ്ടുകളിലേക്ക്
പകര്‍ന്നു നല്കീടുവാന്...
ഇന്നു ഞങ്ങളതേറ്റു വാങ്ങിപ്പടര്ത്തുന്നു,
വിറതീര്ന്ന ചുണ്ടുകളില്‍ നിന്നും-
കറതീര്‍ന്ന കമ്യൂണിസ്റ്റിന്റെ
ഗര്ജ്ജനമായത് പ്രതിധ്വനിക്കുന്നു....
ജീവിക്കുന്നൂ ഞങ്ങള്‍തന്‍ -
നിശ്വാസമായ് ;
വലതു ചെരിയാത്തൊരിടതിന്റെ-
യിടിമിന്നലുറവയായ്,
രക്തസാക്ഷിത്വത്തിന്റെ
പുത്തനര്‍ത്ഥമായ്,
ഞങ്ങളുടെയൂര്‍ജ്ജമായ്
അവന്
പ്രിയ ചന്ദ്രശേഖരന്.....
ഈ കവിത പ്രിയ ടീപ്പിയുടെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് മുന്പില് സമര്‍പ്പിക്കുന്നു ......

>>ജീവിക്കുന്നൂ ഞങ്ങള്‍തന്‍ -
ReplyDeleteനിശ്വാസമായ് ;
വലതു ചെരിയാത്തൊരിടതിന്റെ-
യിടിമിന്നലുറവയായ്,
രക്തസാക്ഷിത്വത്തിന്റെ
പുത്തനര്‍ത്ഥമായ്,
ഞങ്ങളുടെയൂര്‍ജ്ജമായ്
അവന്
പ്രിയ ചന്ദ്രശേഖരന്<<<
അവസാനമെത്തിയപ്പോള്‍ ആളിക്കത്തി അജേഷ്!!
അഭിനന്ദനങ്ങള്‍
നന്ദി ജോ...ആദ്യമെത്തി വായിച്ച് അഭിപ്രായം പറഞ്ഞതിന്....
Deleteസഖാവ് ടീപ്പി ഇന്ന് ജീവിച്ചിരിപ്പില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ എന്നെപ്പോലെ അദ്ദേഹത്തെ അറിയാവുന്ന പലര്‍ക്കും ഇന്നുമായിട്ടില്ല എന്നതാണ് സത്യം...കൊലപാതകത്തിലൂടെ ടീപ്പി എന്ന വ്യക്തിയെ ഇല്ലാതാക്കാനേ കഴിഞ്ഞുള്ളൂ.അദ്ദേഹത്തിന് സമൂഹത്തിലുണ്ടാക്കാനായ ചലനത്തെ ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല,ഇനിയൊട്ടു കഴിയുകയുമില്ല....ഒരു കമ്മ്യൂണിസ്റ്റ് എന്തായിരിക്കണം എന്ന് പഠിപ്പിച്ച സ:ചെഗുവേരയില്‍ നിന്നും ഒരുപാട് താഴെ അല്ല ഞങ്ങളുടെയൊക്കെ മനസ്സില്‍ ടീപ്പിയുടെ സ്ഥാനം.
ആശംസകള്‍
ReplyDeleteനന്ദി...വായനയ്ക്കും ഈ ആശംസകള്‍ക്കും...
Deleteഎന്നിട്ടും
ReplyDeleteമരണത്തിലേക്ക് മാത്രം
അവന് ഒറ്റയ്ക്ക് നടന്നു.
ആശംസകൾ
നന്ദി ഷാജൂ....വായനയ്ക്കും അഭിപ്രായത്തിനും.....
Deleteഎല്ലാ ചോരയ്ക്കും ഒരേ നിറം
ReplyDeleteഎല്ലാ വിലാപത്തിനും ഒരേ സ്വരം
പറഞ്ഞത് ശരിയാണ്...പക്ഷെ ചിലരുടെ ചോര പ്രത്യയശാസ്ത്രത്തിന്റെ നിറം മങ്ങിയ ഏടുകള്‍ പുനര്‍ രചിക്കുന്നു, അവരുടെ അന്ത്യവേളയില്‍ വിലാപങ്ങള്‍ ഉയരേണ്ട ചങ്കില്‍നിന്നും വിപ്ലവഗാഥകള്‍ ഉയരുന്നു...
Deleteമരണം തന്നെ കീഴ്പ്പെടുത്തുകയാണെന്നറിഞ്ഞിട്ടും മുഷ്ട്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച പ്രിയ ടീപ്പിയുടെ രക്തസാക്ഷിത്വം വേറിട്ടുനില്ക്കുന്നു....
നന്ദി അജിത്തേട്ടാ....വായനയ്ക്കും അഭിപ്രായത്തിനും.
ചില മരണങ്ങൾക്ക് ജീവിതത്തെക്കാൾ ശക്തിയുണ്ട് ..
ReplyDeleteതീര്‍ച്ചയായും അഷ്റഫ്...ടീപ്പി മരണത്തിനു ശേഷം മറ്റുള്ളവരിലൂടെ ജീവിക്കുന്ന ഒരു വലിയ രക്തസാക്ഷിയാണ്...
Delete