ഇലമരച്ചില്ലയില്‍

June 15, 2015

നീയാം മഴ

പ്രണയത്തിന്‍റെ ഒരു ചെറു നാമ്പുപോലും മുളയ്ക്കാത്ത
ഊഷരഭൂമിയിലേയ്ക്കാണ് ഇന്നു നീയൊരു
 
ചെറുമഴയായ് പെയ്തിറങ്ങുന്നത് !
ഇവിടം പണ്ട് നീര്‍ചോലകളുണ്ടായിരുന്നു,
മനം തുടുപ്പിച്ച ഹരിതാഭയുണ്ടായിരുന്നു,
സ്നേഹവും പ്രണയവും ഇടചേര്‍ന്ന വരികള്‍ പാടിയ
 
കിളികളുണ്ടായിരുന്നു !
പക്ഷേ ഇന്നതെല്ലാം മണല്‍ക്കാറ്റില്‍ 
അടിപ്പെട്ടുപോയ ഓര്‍മ്മകള്‍ മാത്രമാണ്,
വെറും ഓര്‍മ്മകള്‍ മാത്രം !
പെയ്യരുത് നീ വീണ്ടും പെയ്തു നനച്ചെന്നിലെ 
മാഞ്ഞുപോയ വസന്തത്തെ തളിര്‍പ്പിക്കരുത്
അരുത്.......
ഇനിയുമൊരിക്കല്‍ക്കൂടി പൂത്തുലയാനീ
 
ഭൂവിനു കെല്‍പ്പില്ലയറിയൂ മമ സഖീ !


2 comments:

  1. വെറും ഓര്‍മ്മകള്‍ മാത്രം !

    ReplyDelete
  2. എങ്കിലും പെയ്യട്ടെ ആ മഴ, തളിർക്കട്ടെ വസന്തം...!

    ReplyDelete