ഇലമരച്ചില്ലയില്‍

June 1, 2014

അതിനാല്‍ ......














നിക്കുമ്പോള്‍ തന്നെ 
ആശങ്കയുണ്ടായിരുന്നു 

എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് !
വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും 

വിട്ടുപോകുമെന്നു ഭയപ്പെടുത്തിയിട്ടുണ്ട്,
വെന്റിലേറ്ററിന്‍റെ സഹായത്താല്‍ 

തിരിച്ചു വന്നിട്ടുമുണ്ട് !
ആദ്യത്തേതു പക്ഷേ ....
ഒരു നീണ്ട കാലത്തെ
 
ശവാവസ്ഥയായിരുന്നു.
വര്‍ഷങ്ങളോളം
 
എവിടെയാണെന്നുപോലുമറിയാതെ...
പിന്നീട് ..
തിരിച്ചുവന്നപ്പോള്‍
 
ജീവിക്കാനുള്ള കൊതിയായിരുന്നു
 
ഉള്ളു നിറയെ.
ഒരു
 
ചുഴലിക്കാറ്റുപോലെ...
പേമാരിപോലെ...
പക്ഷേ ,
പിന്നീടും ഒരുപാടുവട്ടം
 
തീര്‍ന്നെന്നു കരുതിയതാണ് ,
നനഞ്ഞ തറ്റുടുത്ത് കലമെടുക്കാന്‍
 
മനസ്സോങ്ങിയതുമാണ്.
എന്നിട്ടും തിരിച്ചു വന്നു,
 
അതിശക്തമായ് .
ഇന്നിപ്പോള്‍ നമ്മള്‍ രണ്ടും നഷ്ടപ്പെട്ട്
അനാഥയാകും എന്നറിയുമ്പോള്‍
ഞാന്‍ തന്നെ ചെയ്യാം ആ പാതകം...
അല്ലെങ്കിലും ..
നിന്റെമേല്‍ കുറ്റമാരോപിക്കാന്‍
 
തെല്ലുമാവില്ലല്ലോ എനിക്കന്നുമിന്നും !
കഴുത്തു ഞെരിച്ചു പിടയാന്‍ പോലും വിടാതെ
ഞാന്‍ കൊന്നൊടുക്കാം....
നമ്മുടെ പ്രണയത്തെ.
വരികള്‍ നനഞ്ഞൂര്‍ന്നുപോയ
 
പുസ്തകത്തിലെ വരകള്‍ മാത്രം
 
ബാക്കിയായപോല്‍ ....
ഓര്‍മ്മകള്‍തന്‍ മായാരേഖകള്‍
 
മാത്രമവശേഷിപ്പായ് !



Photo courtesy : mushthaque you safe

14 comments:

  1. നല്ല ഭാവമുള്ള വരികൾ .....

    ReplyDelete
    Replies
    1. :) വളരെ നന്ദി / സന്തോഷം പ്രദീപ്‌ മാഷേ

      Delete
  2. പ്രണയത്തിനൊരു ദയാവധം!

    ReplyDelete
    Replies
    1. ചില പ്രണയങ്ങള്‍ക്ക് ദയാവധം ആവശ്യമാണ്‌ ! :)

      നന്ദി അജിത്തേട്ടാ... എന്‍റെ ബ്ലോഗില്‍ എല്ലാ പോസ്റ്റുകളിലും വന്ന് വായിക്കുന്ന രണ്ട് എഴുത്തുകാരില്‍ ഒന്ന് അജിത്തേനും മറ്റൊന്ന് പ്രദീപ്‌ മാഷുമാണ് !
      രണ്ടുപേരോടും ഒരുപാട് നന്ദിയുണ്ട് :)

      Delete
  3. നല്ല വരികൾ..

    ReplyDelete
    Replies
    1. നന്ദി പ്രിയ സുഹൃത്തേ :)

      Delete
  4. എന്നിട്ടും തീരുന്നില്ല ല്ലോ :)

    ReplyDelete
    Replies
    1. തീരുമെന്നു തോന്നുന്നില്ല :/
      വളരെ സന്തോഷം, ഇവിടെ വന്നതില്‍, അഭിപ്രായം രേഖപ്പെടുത്തിയതില്‍ :)

      Delete
  5. വരികള്‍ മനോഹരം

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ.... ഈ വരവിനും അഭിപ്രായത്തിനും :)

      Delete
  6. ഈ പ്രണയനഷ്ടം വ്യത്യസ്ഥമായി.

    ReplyDelete
    Replies
    1. നന്ദി ജോസ് :) വായനയ്ക്കും ഈ അഭിപ്രായത്തിനും !

      Delete
  7. വേറിട്ട ഒരു ചിന്ത... കൊള്ളാട്ടോ

    ReplyDelete
    Replies
    1. വളരെ നന്ദി മുബി :)

      Delete