ഇലമരച്ചില്ലയില്‍

August 18, 2012

കാത്തിടൂ ലോകനാഥാ....
















ദിക്കുകളറിയാത്തെന്‍ ജീവിതത്തേ തന്‍റെ
ദിവ്യപ്രഭാവത്താല്‍ മാറ്റിയോനേ...
അഗതികളാകും ഞങ്ങള്‍ക്കകതാരില്‍ തെളിയുന്നോ-
രോജസ്സും നീ തന്നെ ലോകനാഥാ...
അഞ്ചു നിസ്കാരങ്ങള്‍ നെറ്റിയില്‍ പതിയുമ്പോള്‍
അന്ത്യ പ്രവാചകനെ ഓര്‍ക്കുന്നു ഞാന്‍...

നിന്നുടെ ദര്‍ശനമായ് ഭൂമിയിലവതരിച്ച 
പുണ്യപുസ്തകമെന്നുമോതിടുന്നു ...
ഉള്ളുരുകീയെന്നും തേടുന്നു നിന്നോട്
ഉള്ളറിയാതെ ചെയ്ത പാപങ്ങള്‍ അലിയാനായ് .

പാപികളേറെയുള്ള പാരിതിലെന്നെന്നും
കാലിടറാതെയെന്നെ കാത്തിടേണം പ്രഭോ...
അന്നത്തിന്‍ വിലയറിയാന്‍ അങ്ങു കല്‍പ്പിച്ചുതന്ന
റമദാന്‍ ഷെഹറിന്റെ പുണ്യത്തില്‍ ഞാന്‍ ;
മക്കാ മദീനത്തും , റൌളാ ശരീഫുമെല്ലാം 
മനതാരില്‍ കാണുന്നൂ ഉടയവനേ...

ലൈലത്തുല്‍ ഖദര്‍ വന്നു പുണ്യം വിളമ്പുമ്പോള്‍ 
അറിയുന്നു ഞാന്‍ നിന്‍റെ മഹത്വമിന്ന്‍...
ശംസും ഖമറുമെല്ലാം നിന്നെ വണങ്ങുമ്പോള്‍
സത്യ പ്രവാഹിയായ് നീ മുന്നിലെന്നും...
കാത്തിടൂ എന്നെന്നും കാത്തിടൂ നീയെന്നേ-
യിഹത്തിലും പരത്തിലുമനുഗ്രഹിക്കൂ..
കേട്ടിടൂ എന്‍ വിളി കേട്ടിടൂ നീയെന്റെ 
ആത്മപ്രണാമങ്ങള്‍ കാല്‍ക്കലെന്നും..




Picture courtesy : magesticmuslimah.blogspot.com

15 comments:

  1. ഈ ഭക്തിഗാനം അത്യുത്തമം
    വളരെ ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ...വായനയ്ക്കും അഭിപ്രായത്തിനും....എന്‍റെ ആദ്യത്തെ ശ്രമമാണിത്... :)

      Delete
  2. ആമീന്‍..... .......

    ReplyDelete
  3. സ്ഥിരമായി ഉപയോഗിക്കുന്ന ചില വാക്കുകളുടെ ആവര്‍ത്തനമുണ്ട് . പക്ഷെ വരികള്‍ വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയെടുത്തിരിക്കുന്നു.. നിലവാരമുള്ള ഒരു ഭക്തി ഗാനമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. ആദ്യമേ നന്ദി പറയട്ടെ...വായനയ്ക്കും ഉള്ളു തുറന്നു പറഞ്ഞ ഈ അഭിപ്രായത്തിനും...മാപ്പിള പാട്ടുകള്‍ എഴുതുമ്പോള്‍ പല വാക്കുകളും ആവര്‍ത്തനമായി വന്നുപോകും എന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്...,കരളേ എന്ന വാക്ക് ചേര്‍ക്കാതെ ഒരു മാപ്പിളപ്പാട്ട് എഴുതാമോ എന്ന് ആരോ ചോദിച്ചതോര്‍ക്കുന്നു.
      ഇതെന്‍റെ ആദ്യ ശ്രമമാണ്...നോമ്പ് നോറ്റ് വിശന്നിരുന്ന ഒരു ദിനം മൂളി നോക്കിയ ചില വരികള്‍ കൂട്ടി ചേര്‍ത്ത് ഒരു ഗാനം ഉണ്ടാക്കി...ഒരുപാട് നേരം കുത്തിയിരുന്നു തെറ്റ് തിരുത്താനൊന്നും നിന്നില്ല....അത് പല കൂട്ടുകാര്‍ക്കും ഈണത്തില്‍ പാടിക്കൊടുത്തപ്പോള്‍ ഇഷ്ടപ്പെട്ടതിനാല്‍ ബ്ലോഗില്‍ ഇട്ടു....
      ഇനിയും ഇതുപോലെയുള്ള അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.... :)

      Delete
  4. താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

    ReplyDelete
    Replies
    1. ഇവിടം വരെ വന്നു ക്ഷണിച്ചതല്ലേ...അപ്പൊ തീര്‍ച്ചയായും വരാം... :)

      Delete
  5. ആഹാ ഈ പോസ്റ്റ്‌ ഇപ്പോഴാ കാണുന്നത്.. കൊള്ളാം പ്രാര്‍ഥനയ്ക്ക് മതം ഇല്ലെന്നു ഓര്‍മപ്പെടുത്തുന്നു...

    ReplyDelete
    Replies
    1. ഓര്‍മ്മപ്പെടുത്തലിന് നന്ദി ..

      Delete
  6. നന്നായിട്ടുണ്ട് അജേഷ്‌.,, ഞാന്‍ മുന്പ് വന്നു ഇത് വായിച്ചെങ്കിലും അന്ന് കമന്റ്‌ ചെയ്യാന്‍ വിട്ടു പോയി. എന്‍റെ ഒരു സുഹൃത്തിനോട്‌ ഇതിനു സംഗീതം ചെയ്യാമോ എന്ന് ചോദിച്ചിട്ടുണ്ട്. നിന്റെ സമ്മതത്തോടെ ഞാന്‍ അവനു ഈ വരികള്‍ കൊടുക്കുകയാണ്..!

    ReplyDelete
    Replies
    1. നന്ദി സുബൈര്‍ ... എല്ലാം നിന്‍റെ ഇഷ്ടം പോലെ :)

      Delete
  7. എനിക്കിതു ഒത്തിരി ഇഷായി !!! ഇതു ആലപിച്ചാ‍ല്‍ നല്ല രസമായിരിക്കും കേല്‍ക്കാന്‍ :)

    ReplyDelete
    Replies
    1. ആലപിക്കാന്‍ ആരെങ്കിലും തയ്യാറാവും എന്ന് ഞാനും പ്രതീക്ഷിക്കുന്നു.
      വായനയ്ക്കും അഭിപ്രായത്തിനും നന്ദി

      Delete
  8. ആശംസകൾ അജേഷ്.

    ReplyDelete