സഖാവ് T.P ചന്ദ്രശേഖരന്റെ വേര്‍പാട് എനിക്ക് ഇന്നും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത
ഒന്നാണ്.വര്‍ഷങ്ങളുടെ പരിചയമുള്ള ഒരാള്‍ പെട്ടെന്നൊരു ദിനം വെട്ടി നുറുക്കി
കൊലചെയ്യപ്പെട്ടു എന്നറിയുമ്പോള്‍ ഉണ്ടാവുന്ന ഒരു മരവിപ്പ്...അതെന്‍റെ മനസ്സിനെ
ഇന്നും വിട്ടുപോയിട്ടില്ല എന്നതാണ് സത്യം.സഖാവിന്‍റെ വേര്‍പാടിനുശേഷം
ഉണ്ടായിക്കൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങള്‍ കാണുമ്പോഴും അതിയായ വിഷമം
തോന്നാറുണ്ട്.പണം കൊണ്ടും, സ്വാധീനം കൊണ്ടുംകേസ് തേച്ചുമാച്ചുകളയാന്‍ അനവരതം ശ്രമം നടക്കുമ്പോഴും
എനിക്കുറപ്പുണ്ട് സഖാവിന്‍റെ രക്തസാക്ഷിത്വം പാഴാവില്ല എന്ന്.ഞാനോര്‍ക്കുന്നു
അന്നൊരിക്കല്‍ സഖാവിന്‍റെ സഹധര്‍മിണി പറഞ്ഞ വാക്കുകള്‍ , ആ വാക്കുകളുടെ ആവേശത്തില്‍ ഞാനെഴുതിയ
വരികള്‍ വളരെ നാളുകള്‍ക്കുശേഷമാണെങ്കില്‍ പോലും ഇവിടെ പകര്‍ത്തുന്നു.
നിറം മങ്ങിയ പുറം
ചട്ടകളെങ്കിലും
സിരകളില്‍ വിപ്ലവവീര്യം പകര്‍ത്തിയ
പുസ്തകങ്ങള്‍ കുത്തി നിറച്ചോലരമാര,
ഭിത്തിയില്‍ തൂങ്ങും ചില്ലിട്ട ചിത്രങ്ങള്‍ ,
ഈയെമ്മും , ഏകേജിയും
പിന്നെയെന്‍ പ്രിയ ചെയും;
എന്നിലെന്നും പ്രചോദനമായവര്‍ .
വിപ്ലവത്തിന്‍റെയൊടുങ്ങാത്ത ആവേശം
സിരകളില്‍ നിറച്ച്
മരണത്തെ നോക്കി പുഞ്ചിരി തൂകിയ ചെ.
അധികാരത്തിന്‍റെ പതുപതുത്ത മെത്തയില്‍ ശയിക്കാതെ
അടിയാളര്‍ക്കായ് പടപൊരുതിയവന്‍,
അന്നുമിന്നുമാവേശം പോരാളികള്‍ക്ക്.
"കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല "
വര്‍ഷങ്ങള്‍ക്കിപ്പുറം അതേ വാക്കുകള്‍ ;
പ്രാണനാഥന്റെ രക്തസാക്ഷിത്വത്താല്‍
പാതിവഴിയില്‍ തനിച്ചായൊരെന്‍ സോദരി,
ഒഞ്ചിയത്തിന്റെ പ്രിയമകള്‍
രമ.
എന്‍റെയുള്ളില്‍ തറച്ചോരാ വാക്കുകള്‍
വിട്ടുപോകില്ലൊരിക്കലും നെഞ്ചകം.
ചുറ്റിക ഞാനെടുക്കുന്നു കൈകളില്‍ ,
തച്ചു തല പിളര്‍ക്കാനല്ല, പിന്നെയോ
ആ ചുമരില്‍ പതിച്ചിടാനെന്റെയീ
നല്‍ സഖാവിന്‍ പുഞ്ചിരിക്കും ചിത്രം.
ചേര്‍ന്നു നില്‍ക്കട്ടെ ചെയുമെന്‍ ടീപ്പിയും ,
ഒപ്പമവര്‍ തന്നൊരാവേശമെന്നിലും.
പുസ്തകങ്ങള്‍ കുത്തി നിറച്ചോലരമാര,
ഭിത്തിയില്‍ തൂങ്ങും ചില്ലിട്ട ചിത്രങ്ങള്‍ ,
ഈയെമ്മും , ഏകേജിയും
പിന്നെയെന്‍ പ്രിയ ചെയും;
എന്നിലെന്നും പ്രചോദനമായവര്‍ .
വിപ്ലവത്തിന്‍റെയൊടുങ്ങാത്ത ആവേശം
സിരകളില്‍ നിറച്ച്
മരണത്തെ നോക്കി പുഞ്ചിരി തൂകിയ ചെ.
അധികാരത്തിന്‍റെ പതുപതുത്ത മെത്തയില്‍ ശയിക്കാതെ
അടിയാളര്‍ക്കായ് പടപൊരുതിയവന്‍,
അന്നുമിന്നുമാവേശം പോരാളികള്‍ക്ക്.
"കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല "
വര്‍ഷങ്ങള്‍ക്കിപ്പുറം അതേ വാക്കുകള്‍ ;
പ്രാണനാഥന്റെ രക്തസാക്ഷിത്വത്താല്‍
പാതിവഴിയില്‍ തനിച്ചായൊരെന്‍ സോദരി,
ഒഞ്ചിയത്തിന്റെ പ്രിയമകള്‍
രമ.
എന്‍റെയുള്ളില്‍ തറച്ചോരാ വാക്കുകള്‍
വിട്ടുപോകില്ലൊരിക്കലും നെഞ്ചകം.
ചുറ്റിക ഞാനെടുക്കുന്നു കൈകളില്‍ ,
തച്ചു തല പിളര്‍ക്കാനല്ല, പിന്നെയോ
ആ ചുമരില്‍ പതിച്ചിടാനെന്റെയീ
നല്‍ സഖാവിന്‍ പുഞ്ചിരിക്കും ചിത്രം.
ചേര്‍ന്നു നില്‍ക്കട്ടെ ചെയുമെന്‍ ടീപ്പിയും ,
ഒപ്പമവര്‍ തന്നൊരാവേശമെന്നിലും.