ഇലമരച്ചില്ലയില്‍

April 6, 2013

സ്മൈലികള്‍













ന്നലെ ഞാനോര്‍ത്തു 
അവളിതെത്രാമത്തെ തവണയാണ് 
എന്നെ അത്ഭുതപ്പെടുത്തുന്നത്
 ;
നിസ്സാരനാക്കുന്നതെന്ന് !!
നിനച്ചിരിക്കാതെ മഴപെയ്തൊരു നഴ്സറിനാള്‍
 
കുടയുമായി ചേച്ചിയെത്തുന്നതും കാത്തു നിന്ന എന്‍റെ മുന്നിലൂടെ
 
വര്‍ണ്ണക്കുട കറക്കി വെള്ളം ചിതറിച്ചു
എന്നെയത്ഭുതപ്പെടുത്തി കടന്നുപോയതാണ് ആദ്യമോര്‍മ്മയില്‍ വരുന്നത് !

പത്താം ക്ലാസ്സില്‍ ഡിസ്റ്റിഗ്ഷന്‍ വാങ്ങിയിട്ടും
 
അടുക്കളയില്‍ ഒതുങ്ങി അവള്‍ വീണ്ടും അത്ഭുതപ്പെടുത്തി !
ഒരിക്കലും നിനക്കാതെ ഗ്രാമത്തിനു ഞെട്ടല്‍ സമ്മാനിച്ച്
അഞ്ജനക്കണ്ണനെന്നു വിളിപ്പേരുള്ള
 
എലുമ്പന്‍ ശംഭുവിനെക്കെട്ടി കടലുകടന്നപ്പോഴും അതെ !
എന്നിലത്ഭുതമായി അവളും അവളുടെ പ്രവര്‍ത്തികളും അനവരതം.

ഒടുവിലിന്നലെ ചാറ്റിനിടയില്‍ അവളിട്ട സ്മൈലികള്‍
ആനയും,കടുവയും,
 മീനും പൂവുമൊക്കെ
ഞാനെത്ര തപ്പിയിട്ടും എന്‍റെ മൊബൈലില്‍ കണ്ടില്ല.
ഒടുക്കമാണവള്‍ പറഞ്ഞത്
 
അവളുടെ കയ്യിലുള്ളത് ഐ പാഡാണെന്ന്.
ഞാനൊന്നും മിണ്ടിയില്ല;
 
കാരണം എനിക്കിപ്പോഴും വെറും കഷ്ടപ്പാടും
പിന്നെയൊരു നോക്കിയാ ഇ സിക്സുമേ ഉള്ളൂ.


Picture courtesy :strawberryindigo.wordpress.com

25 comments:

  1. Replies
    1. ഹ ഹ....ലിത് ലത് തന്നെ !!

      Delete
  2. ശംഭുവിന്റെ കയ്യിലെ ഐ പാടിനെക്കാള്‍ ചിലപ്പോ നിങ്ങളുടെ കയ്യിലെ കഷ്ടപ്പാടാവും അവള്‍ക്കു ജീവിതത്തില്‍ കൂടുതല്‍ സന്തോഷം നല്‍കുന്നത്... അതുകൊണ്ട് ആ കണക്ക് ഒരു ന്യായീകരണം അല്ല...

    ReplyDelete
    Replies
    1. ഞാന്‍ ഒന്നും പറയാതിരിക്കുന്നതല്ലേ ശരി ? ഇതൊരു കൂട്ടുകാരന്‍റെ അനുഭവത്തില്‍ നിന്നും പകര്‍ത്തിയതാണ്.... :)

      Delete
  3. കുട്ടികിഴിക്കലുകൾ മാത്രം
    എഴുത്ത് തുടരട്ടെ
    http://rakponnus.blogspot.ae/2013/03/blog-post.html

    http://rakponnus.blogspot.ae/2013/04/blog-post.html
    ഒന്ന് വെച്ചാൽ 2 അതാണല്ലോ അതിന്റെ ഒരു ഇതു :)

    ReplyDelete
    Replies
    1. സന്തോഷം...വരവിനും,അഭിപ്രായത്തിനും ആശംസയ്ക്കുമൊക്കെ നന്ദി.

      Delete
  4. Replies
    1. നന്ദി അഷ്‌റഫ്‌.... :)

      Delete
  5. Replies
    1. അഭിപ്രായം ഒരു സ്മൈലിയില്‍ ഒതുക്കി അല്ലേ ?

      Delete
  6. എന്നാ മോനേ ഈ ഐ പാഡൊക്കെ ണ്ടായത്..??

    ReplyDelete
    Replies
    1. അത് തന്നെയാണ് ഞാനും ചോദിക്കുന്നത് !

      Delete
  7. വിട്ടു പിടി അജേഷേ..എന്നാ ഗണേശന് പഠിക്കുവാണോ? തങ്കച്ചിയെ ഇറക്കണോ?

    ReplyDelete
    Replies
    1. കേരളത്തിലെ നിലവിലുള്ള ഏറ്റവും വലിയ പ്രശ്നം ഗണേശന്റെയും യാമിനിയുടെയും കുടുംബ പ്രശ്നമാണല്ലോ :D

      Delete
  8. എലുമ്പനാണേലും ശംഭുവിന്റെ കാശിന്റെ പവ്വർ കണ്ടാ...?

    കവിത കൊള്ളാം.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. ആ കാശ് കണ്ടാണല്ലോ അവള്‍ കൂടെ പോയതു തന്നെ... :)
      നന്ദി...വരവിനും വായനയ്ക്കും :)

      Delete
  9. അജേഷേട്ടാ നമ്മള് വടകരക്കാര് കാണാത്ത ഐ പാഡ് ഉണ്ടോ? ഓള് പോയാ പോട്ടെ നമുക്ക് നോക്കിയ ഇഷ്ടപ്പെടുന്ന അത്യാവശ്യം സാംസങ്ങ് എങ്കിലും താല്‍പ്പര്യമുള്ള കക്ഷികളെ പിടിക്കാമെന്നെ

    ReplyDelete
    Replies
    1. ഹ ഹ... അപ്പൊ ഇങ്ങള് ബഡേരക്കാരനാ ?
      എന്നാപ്പിന്നെ ഇമ്മക്ക് അങ്ങനത്തെ പെണ്ണ്‍ങ്ങളെ നോക്കാല്ലേ ?

      Delete
  10. “ഒരു കൂട്ടുകാരന്റെ അനുഭവത്തിൽ നിന്നും പകർത്തിയത്!!!!“ എപ്രിൽ 6 ന് ഇട്ടത് നന്നായി. ഇന്നോ മറ്റോ ആയിരുന്നേ എന്നെ ജനം വെറുതെ സംശയിച്ചേനെ!! എന്റെ കീബോഡിൽ നിന്നും ആ കോളൻ, സെമികോളൻ ബട്ടൺ ഞാൻ പറിച്ചു കളഞ്ഞതേയ്യുള്ളു ഇപ്പോൾ !!

    ന്നാലും ആ കൊച്ചിന്റെ കാര്യം കുറെ കടുപ്പം തന്നെ അല്ലേ?

    ReplyDelete
    Replies
    1. ഹ ഹ.. ഡേറ്റ് വേണമെങ്കില്‍ മാറ്റാം, അതൊരാള്‍ക്ക് പാരയായ്‌ പരിണമിക്കുമെങ്കില്‍ !
      ആ കൊച്ച് പണ്ടേ അങ്ങനെയാണ്...പറഞ്ഞിട്ട് കാര്യമില്ല..
      അടുത്ത അമ്പരപ്പിക്കല്‍ എന്താണെന്നാണ് ഞാന്‍ കാത്തിരിക്കുന്നത്.

      Delete
  11. അവളുടെ കയ്യിലുള്ളത് ഐ പാഡാണെന്ന്. നമ്മടെ കയ്യില്‍ ഉള്ളത് കഷ്ട്ടപാടും.
    കലക്കി.............
    http://velliricapattanam.blogspot.in/2013/04/blog-post.html

    ReplyDelete
    Replies
    1. :) നന്ദി.....വരവിനും വായനയ്ക്കും

      Delete
  12. നമ്മള് പാവം മലബാറുകാർക്ക്
    ഐപാടിനെക്കൾ വലുത് പഴയ ഒരു നോക്കിയ തന്നെ അല്ലെ
    അവള് അറബിനാട്ടുകാരിയല്ലേ .. പോട്ടെന്നെ

    ReplyDelete
    Replies
    1. അതന്നെ.... ഞാനും പോട്ടേന്നു വച്ചു :)

      Delete