അമ്മ,
അരി വെടിപ്പാക്കാന്‍
മുറത്തിലേയ്ക്കിട്ടതിന്റെ
ഇരു കോണുകളും പിടിച്ചു
ചേറുമ്പോള്‍
വേര്‍തിരിഞ്ഞു വരുന്ന കല്ലും മണ്ണും
പിന്നെ തൂളികള്‍ അടരാതെ ബാക്കിയായ
നെല്‍മണികളും
മുറത്തില്‍നിന്നും പുറത്തേയ്ക്ക്
പൊഴിഞ്ഞു വീഴാനായ്
വിദഗ്ദ്ധമായൊരു ചാലൊരുക്കും.
അരി വെടിപ്പാക്കാന്‍
മുറത്തിലേയ്ക്കിട്ടതിന്റെ
ഇരു കോണുകളും പിടിച്ചു
ചേറുമ്പോള്‍
വേര്‍തിരിഞ്ഞു വരുന്ന കല്ലും മണ്ണും
പിന്നെ തൂളികള്‍ അടരാതെ ബാക്കിയായ
നെല്‍മണികളും
മുറത്തില്‍നിന്നും പുറത്തേയ്ക്ക്
പൊഴിഞ്ഞു വീഴാനായ്
വിദഗ്ദ്ധമായൊരു ചാലൊരുക്കും.
അതുകണ്ട് അരിമണികളോ
മുറമോ ചിന്തിച്ചു കാണുമോ
അമ്മയുടെ ജീവിതത്തില്‍നിന്നും
ചേറിപ്പറത്താന്‍ കഴിയാതെപോയ
പരുപരുത്ത, കറുകറുത്ത
നാളുകളുണ്ടായിരുന്നെന്ന്‍ !
മുറമോ ചിന്തിച്ചു കാണുമോ
അമ്മയുടെ ജീവിതത്തില്‍നിന്നും
ചേറിപ്പറത്താന്‍ കഴിയാതെപോയ
പരുപരുത്ത, കറുകറുത്ത
നാളുകളുണ്ടായിരുന്നെന്ന്‍ !
പാതിവഴിയില്‍ ഊര്‍ന്നുപോയ
സീമന്തരേഖയുടെ ചെന്നിറം
പോകാതിരിക്കാന്‍
ജീവിതത്തിന്റെ ഇരുണ്ട കാലത്തെ
ചേറി പൊഴിക്കാന്‍
കഴിയാതെ നിസ്സഹായായ്പ്പോയോരാ മുഖം
ആരറിഞ്ഞന്ന് !
സീമന്തരേഖയുടെ ചെന്നിറം
പോകാതിരിക്കാന്‍
ജീവിതത്തിന്റെ ഇരുണ്ട കാലത്തെ
ചേറി പൊഴിക്കാന്‍
കഴിയാതെ നിസ്സഹായായ്പ്പോയോരാ മുഖം
ആരറിഞ്ഞന്ന് !
ഗതകാല സ്മരണകള്‍ ചേറിപ്പെറുക്കി
വീടുകാത്തുകഴിയുമ്പോഴും
ഞങ്ങള്‍തന്‍ ജീവിതത്തില്‍
ഒരു പാഴ് മണിപോലും കലരാതിരിക്കാന്‍
സ്നേഹനാരാല്‍ മെടഞ്ഞൊരു
പൊന്‍മുറമെന്നപോല്‍
വര്‍ത്തിച്ചിടുന്നമ്മ..........!
വീടുകാത്തുകഴിയുമ്പോഴും
ഞങ്ങള്‍തന്‍ ജീവിതത്തില്‍
ഒരു പാഴ് മണിപോലും കലരാതിരിക്കാന്‍
സ്നേഹനാരാല്‍ മെടഞ്ഞൊരു
പൊന്‍മുറമെന്നപോല്‍
വര്‍ത്തിച്ചിടുന്നമ്മ..........!
അമ്മയെപ്പറ്റി നാം പറയുന്നതെല്ലാം മനോഹരമാകാതെ തരമില്ല
ReplyDeleteതീര്‍ച്ചയായും ...... :)
Deleteനല്ല വരികൾ
ReplyDeleteസന്തോഷം പ്രദീപ് മാഷേ :)
Deleteഇടമുറിയാതെ പെയ്യുന്ന മിഴിമഴകളില്
ReplyDeleteനിന്നും നമ്മുക്കായ് ആകാശം കാണിക്കുന്നുണ്ട്
ചില അമ്മ മനങ്ങള്‍ .. കാണാന്‍ തന്നെ ഒരു ചേലാണ്
ആ മുറം കൊണ്ടുള്ള " തട്ട് " .. ഓരത്ത് കൂടുന്നതെല്ലാം
ഒറ്റ തട്ടില്‍ കൈയ്യിലേക്ക് നീട്ടുന്ന വിരുത് ..
ആ വിരുത് ജീവിതത്തിലേക്ക് പകര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും
അമ്മേ .. അമ്മ തീര്‍ത്ത ചൂടിലാണേന് , സ്നേഹത്തിലാണെന്
ജീവനും ജീവിതവും .. സ്നേഹം അജിയേ
സന്തോഷം പ്രിയസ്നേഹിതാ :)
Deleteഹൃദ്യം!
ReplyDeleteനന്ദി :)
Deleteഅജിത് സാറിനോടൊപ്പം ചേരുന്നു
ReplyDeleteസന്തോഷം :)
Delete..............
ReplyDelete:)
Delete