നമ്മുടെ പ്രണയങ്ങളിലെന്നും
മതിലുകളായിരുന്നു വില്ലന്മാര്‍ .
ഗള്‍ഫ് പണത്തിന്‍റെ പ്രതാപമറിയിക്കാന്‍ കെട്ടിയ
നിന്‍റെ വീട്ടുമതിലിനിപ്പുറം
എന്‍റെ പ്രണയം
ആകാംക്ഷാപൂര്‍വ്വം കാത്തിരുന്നൊരുപാട്.
ഒരു നോട്ടത്തിനായ് ,
കുപ്പിവളക്കിലുക്കത്തിനായ് !
അന്നു ഞാനാ മതിലുകളുടെ ഉയരത്തെ ശപിച്ചു,
ഒരുപാട്.
ഗള്‍ഫ് പണത്തിന്‍റെ പ്രതാപമറിയിക്കാന്‍ കെട്ടിയ
നിന്‍റെ വീട്ടുമതിലിനിപ്പുറം
എന്‍റെ പ്രണയം
ആകാംക്ഷാപൂര്‍വ്വം കാത്തിരുന്നൊരുപാട്.
ഒരു നോട്ടത്തിനായ് ,
കുപ്പിവളക്കിലുക്കത്തിനായ് !
അന്നു ഞാനാ മതിലുകളുടെ ഉയരത്തെ ശപിച്ചു,
ഒരുപാട്.
പെണ്‍കുട്ടികള്‍ക്കുമാത്രമുള്ള
സ്കൂളും കോളേജും
മതിലുകള്‍കൊണ്ടെന്റെ പ്രണയത്തെ
ആവതു പ്രതിരോധിച്ചു !
ഒടുവില്‍ എന്‍റെ പ്രണയമൊരു ശാശ്വതമായ സത്യമാണെന്ന്
നീ തിരിച്ചറിഞ്ഞപ്പോള്‍
ഞാന്‍ എല്ലാ മതിലുകളെയും പരിഹസിച്ചു !
പക്ഷേ ഇന്ന് നീ കൂടെ ഇറങ്ങി വന്നപ്പോള്‍ മാത്രമാണ്
നമ്മുടെ മുന്നിലെ ഭീമാകാരമായ മതില്‍
എന്‍റെ ശ്രദ്ധയില്‍പ്പെട്ടത് .
മതമെന്ന ആ വലിയ മതിലും
അതില്‍ നമ്മെ നോവിക്കാനായ്
തറച്ചു വച്ചിരിക്കുന്ന വര്‍ഗ്ഗീയ കുപ്പിചില്ലുകളും.
എന്‍റെയും നിന്‍റെയും ശരീരവും ആത്മാവും
നുറുങ്ങിയില്ലാതായാലും
അടര്‍ന്നുമാറാത്തോരീ മതില്‍
ആരെന്നു തച്ചുടയ്ക്കും ?
ആരെയും നോവിക്കാത്തൊരു
മതിലില്ലാ ലോകത്തേക്ക്
എന്നിനി പോകാനാവും !
ഭീരുവല്ല ഞാനെങ്കിലും
പറയട്ടെയെന്‍
പ്രണയിനീ,
തിരിച്ചു പോകുക നീ....
മതിലുകള്‍ കെട്ടിപ്പൊക്കിയ ലോകത്തോട്
പടവെട്ടി ജയിക്കാന്‍
നടക്കുന്ന ഓരോ നിമിഷവും
നമുക്ക്
നമ്മുടെ പ്രണയത്തെ ഓര്‍ക്കാനാവാതെ വരും,
അതിലുമെത്രയോ
ഭേദം മനസ്സുകളില്‍
നമുക്ക്
പ്രണയിക്കാം,
മതിവരുവോളം...
ഈ ലോകം
നമുക്കുള്ളതല്ല;
മതിലുകള്‍ കെട്ടി വേര്‍തിരിച്ചു ജീവിക്കുന്നവര്‍ക്ക്
മതിലുകള്‍ കെട്ടി വേര്‍തിരിച്ചു ജീവിക്കുന്നവര്‍ക്ക്
മാത്രമുള്ളതാണ്, അവര്‍ക്കുമാത്രം !
Photo Courtesy : Eldon Underhill
പ്രണയമെന്ന മഹത്തായ വികാരം, അതിന്റെ സ്വാതന്ത്ര്യവും, അസ്വാതന്ത്ര്യവും, എല്ലാം വരികളിൽ ആവാഹിച്ചു....
ReplyDeleteവളരെ സന്തോഷം / നന്ദി പ്രദീപ് മാഷ് :)
Deleteമതങ്ങൾ മതിലുകൾ കെട്ടും, പുണ്യാഹം തളിക്കും. എന്നാലും മനസ്സുകൾ പ്രണയിക്കും !!! പ്രാർഥിക്കും!!! മതിലുകൾക്കും, പുണ്യാഹങ്ങൾക്കും ചിറകില്ലല്ലോ.. ഹ...ഹ...ഹ.... ആകാശം സ്വന്തമാക്കുന്നത് ചിറകുള്ള മനസ്സുകളാണല്ലോ..... അയ്യേ...പറ്റിച്ചേ.......
ReplyDeleteവളരെ മനോഹരമായി എഴുതി. ഒരുപാട് ഇഷ്ടമായി.
ശുഭാശംസകൾ....
വളരെ സന്തോഷം / നന്ദി പ്രിയ സൌഗന്ധികമേ :)
Delete
ReplyDeleteഅതെ നമുക്ക് പ്രണയിക്കാം
മറയില്ലാത്ത മനസ്സുകൾകൊണ്ട് ........
തീര്‍ച്ചയായും :)
Deleteമതമെന്ന ആ വലിയ മതിലും
ReplyDeleteഅതില്‍ നമ്മെ നോവിക്കാനായ്
തറച്ചു വച്ചിരിക്കുന്ന വര്‍ഗ്ഗീയ കുപ്പിചില്ലുകളും.
കവിത ഇഷ്ടമായി..
നന്ദി... പ്രിയ സുഹൃത്തേ...
Delete