വാക്കുകള്‍ ...
പ്രണയമെഴുതാനായ് ഞാനൂറ്റി
വച്ചവ ;
നിന്‍റെ നിശബ്തതയുടെ
മഞ്ഞുപെയ്ത്തില്‍
മരവിച്ചു പോയ്..
മുറിഞ്ഞു ചിതറിയ
എഴുത്തോലയില്‍
ഒന്നുരിയാടാന്‍ കഴിയാതെ,
കറുത്തൊട്ടിയ പ്രണയത്തിന്‍റെ
അവ്യക്തമായ കോറലുകള്‍
അങ്ങിങ്ങായി.
പ്രണയ സങ്കല്‍പ്പം
നിനക്കെന്നും
പഴഞ്ചനാണെന്ന്
എനിക്കറിയാമായിരുന്നു ;
നീ പറയും മുന്‍പേ.
എന്നിട്ടും ഞാനെഴുതി...
ബോധമുറച്ചുപോവും മുന്‍പ് ;
വരികളെന്നില്‍നിന്നും
വിജനതയിലേക്ക്
അലിഞ്ഞില്ലാതായി
നഷ്ടപ്പെടും മുന്‍പ്.
പഴഞ്ചനായത് പ്രണയമല്ലെന്‍
കൈകളാണതില്‍
പിഴുതുമാറ്റാനാവാതെ
ഒട്ടിയൊരെഴുത്താണി,
അതിന്നറ്റം കൂര്‍ത്തുചെന്നെന്‍
ഹൃദയത്തില്‍
മുട്ടുന്നു...
തുമ്പുകീറി മെടഞ്ഞ
കുരുത്തോലകള്‍ തൂക്കിയാരോ-
ഹൃദയ
ധമനികളെയലങ്കരിച്ചിരിക്കുന്നു.
മരണം എന്നിലേക്ക് ആര്‍പ്പുവിളികളോടെ
വരുന്നതിന്‍റെ
വിളംബരമാവാം അത്.
ഒരുപക്ഷേ ഒന്നുമേ പറയാതെ
-
ഞാന്‍ പോയാല്‍
ഒരു മെഴുകുതിരി വെട്ടം
കൊണ്ടെങ്കിലും നീയെന്‍
വാക്കുകളിലെ
മഞ്ഞിനെയുരുക്കുക ,
ചിതറിയ എഴുത്തോലചീന്തുകള്‍
വൃഥാശ്രമമെങ്കിലും
മുറികൂട്ടി നോക്കുക.
അവിടങ്ങളില്‍ ...
നിന്നോടു പറയാതെപോയോരെന്‍
അലയാഴിയാം പ്രണയമുണ്ടാം
മമ സഖീ...
Picture courtesy :www.wallpapervortex.com