ഇലമരച്ചില്ലയില്‍

March 23, 2013

മൂന്ന് കുഞ്ഞന്‍ കവിതകള്‍

വെയില്‍ച്ചൂട്
~~~~~~~~~~
നിശബ്തതയുടെ കുടയും ചൂടി
അവളെന്നെ കടന്നുപോയപ്പോള്‍
നിരാശയുടെ വെയില്‍ചൂടേറ്റു
ഞാന്‍ ഉരുകിയൊലിക്കുകയായിരുന്നു.














ആന്ഗ്രി ബേര്‍ഡ്
~~~~~~~~~~~~~~
മുറ്റത്തെ ചാമ്പമരത്തില്‍
കലപില കരയും പക്ഷികളെ നോക്കി
കണ്ട്രി ബേര്‍ഡ്സ് എന്നും പറഞ്ഞ്
മോന്‍ അകത്തേക്കുപോയി ;
ആന്ഗ്രി ബേര്‍ഡ് കളിക്കാന്‍.
ഞാനെന്‍റെ ബാല്യമോര്‍ത്തൂ
നിശബ്ദം , ഒരിത്തിരി നേരം.









കുപ്പിവളകള്‍
~~~~~~~~~~~
പൊട്ടിച്ചിരിക്കാത്ത പെണ്ണിനു
ഞാന്‍ കുറേ
പൊട്ടിച്ചിരിക്കും  കുപ്പിവളകള്‍
സമ്മാനിച്ചു.











Picture courtesy :www.mygola.com, www.commons.wikimedia.org & www.etsy.com

34 comments:

  1. കുട്ടിക്കവിതകൾ നന്നായിരിക്കുന്നു. ഇനിയും എഴുതുക. ഭാവുകങ്ങൾ.
    http://drpmalankot0.blogspot.com
    http://drpmalankot2000.blogspot.com

    ReplyDelete
    Replies
    1. നന്ദി സർ, വായനയ്ക്കും അഭിപ്രായത്തിനും.

      Delete
  2. കുഞ്ഞന്‍മാര്‍ മൂന്നും കൊള്ളാം കേട്ടോ

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ, വായനയ്ക്കും എപ്പോഴും തരുന്ന ഈ പ്രോത്സാഹനത്തിനും.

      Delete
  3. നന്നായിരിക്കുന്നു ഈ മൂന്ന് കവിതകളും. ഇതിൽ മൂന്നും "നിശബ്ധത " എന്റെ അഭിപ്രായത്തിൽ വളരെ മനോഹരമായി കൊർത്തിണക്കിയിരിക്കുന്നു. ആദ്യത്തെ കവിതയിൽ ആകെ ഒരു നിശബ്ധത , രണ്ടാമത്തേതിൽ കവി നിശബ്ദനായി പോകുന്നു. അവസാനത്തതിൽ നിശബ്ദത മാറ്റാൻ കുപ്പി വളകൾ കൊണ്ട് കവി ശ്രമിക്കുന്നു.


    1.അജേഷേ , കവിത നന്നായി എന്നാലും തെറ്റ് കണ്ടാൽ ചട്ടമ്പി പറയും..... താങ്ങള്ക്ക് എങ്കിലും ആ നിശബ്ദതയുടെ കുട മേടിച്ചു ഒടിച്ചു 2 കഷ്ണം ആക്കി ദൂരെ കളയാമായിരുന്നു .

    2.നല്ല കുഞ്ഞു കവിത :) ഞാനും എന്റെ ബാല്യം ഓർത്തു പോയി. ചാമ്പ മരവും, നെല്ലി പുളിയും, ചക്കര മാവും ഒക്കെ. ആ.... കുട്ടിക്ക് "ബേർഡ് " നെ കണ്ടിട്ട് മനസ്സിലായി എന്ന് ആശ്വസിച്ചു കൊണ്ട് അടുത്ത കവിതയെ വിശകലനം ചെയ്യാം ;)

    3. നന്നായി , അങ്ങിനെ ഒരു ബുദ്ധി തോന്നിയല്ലോ :) ഒരു മരം കേറി ചട്ടമ്പിക്ക് പോലും ഇഷ്ടമാ കുപ്പിവളയും കണ്മഷിയും എല്ലാം!!! അപ്പോൾ പൊട്ടിചിരിക്കാത്ത ആ പെണ്ണിന് സുഖിച്ചു കാണും. പക്ഷെ ആകെ ഒരു കണ്ഫുഷ്യൻ ആയി. എന്നിട്ട് അവൾ പൊട്ടിച്ചിരിച്ചോ അതോ ആ വളകൾ പൊട്ടിച്ചോ എന്ന് :(

    ReplyDelete
    Replies
    1. കൃത്യമായ വിലയിരുത്തലുകൾ ആണല്ലോ ചട്ടംബിയുടേത്‌.
      നന്ദി...ഈ മികവുറ്റ അഭിപ്രായങ്ങൾക്കും വായനയ്ക്കും.

      Delete
  4. കുഞ്ഞന്മാരില്‍ എനിക്ക് ഏറ്റവും അധികം ഇഷ്ടപ്പെട്ടത് ഒന്നാമനെയാ... അവന്‍ തന്നെയല്ലേ ഞാന്‍,

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ... വായനയ്ക്കും അഭിപ്രായത്തിനും.
      വെയിൽച്ചൂടിൽ നിൽക്കേണ്ടി വന്നവർ ഒരുപാടില്ലേ നമുക്കിടയിൽ !

      Delete
  5. ഹും......പേറ്റന്റിനു ഞാൻ കേസ് കൊടുക്കും!!

    നല്ല കവിതകൾ അജേഷ്, മൌനം വാചാലം എന്ന ആപ്ത വാക്യം ഓർത്തിരുന്നെങ്കിൽ അങ്ങിനെ നിരശയുടെ വെയിൽ ചൂടേൽക്കില്ലായിരുന്നു. പറയാതെ പറഞ്ഞ ഒരുപാടിഷ്ടങ്ങൾ, പരിഭവങ്ങൾ ഒക്കെ ആ മൌനത്തിന്റെ കുടത്തിൽ ഒളിപ്പിച്ചിരുന്നത് കവിയ്ക്ക് കാണാനായില്ലല്ലോ പാവം കുട്ടി. എന്തൊക്കെ ആശിച്ചിട്ടുണ്ടാവും കവി ആ മൌനം വായിച്ചെടുക്കും എന്നവൾ കരുതിക്കാണൂം, ഇനിയും ഉരുകിയൊലിച്ചിരിക്കാതെ ആ മൌനത്തിന്റെ ചെപ്പ് തുറന്നു നോക്കൂ.. കിലുങ്ങുന്ന വളപ്പൊട്ടുകൾ അവിടെ കാണും അത് വാചാലമാവും മൌനം ഭഞ്ജിക്കും തീർച്ച!!! :)

    അതിലൊരു പാവം കിളിയെ കശ്മലനായ, കാട്ടാളക്കവി ഇന്നലെ കൊന്ന് കെട്ടിത്തൂക്കി എന്നിട്ടൊരു കുറിപ്പും പാവം കിളി ആത്മഹത്യ ചെയ്തുപോലും !!! :(

    ഉവ്വ്.... സമയം വേസ്റ്റാക്കി.. ആ നേരം കലപിലകൂട്ടി പൊട്ടിച്ചിരിച്ച് കടന്ന് പോകുന്ന ഏതെങ്കിലുമൊരു നാരായണിയ്ക്കൊരോട്ടു വളയെങ്കിലും കൊടുക്കാൻ തോന്നിയില്ലല്ലോ?

    ReplyDelete
    Replies
    1. കുഞ്ഞൻ ചേട്ടാ ...അയാം ദ സോറി, അയാം ദ സോറി.കേസ് കൊടുക്കരുത് പ്ലീസ്.
      അഭിപ്രായങ്ങള്‍ക്ക് വളരെയധികം നന്ദി. മൌനം സമ്മതം എന്ന് കരുതി മണ്ടന്മാര്‍ ആയ കുറേപ്പേരെ എനിക്കറിയാം, അതുകൊണ്ടാണ് ഞാനാ കാമുകനെ വെയിലു കൊണ്ടാലും വേണ്ടില്ല മറുപടി കിട്ടുംവരെ അവിടെ നില്‍ക്കെന്നും പറഞ്ഞു നിര്‍ത്തിയത് !
      പിന്നെ കിളിയുടെ കാര്യം. അതിനെ ഞാന്‍ കൊന്നതല്ല. (എനിക്കതിനു കഴിയുമോ?) ആരോ ആ മരത്തില്‍ മരത്തില്‍ ഇട്ട നാരുകളില്‍ ഒന്നില്‍ കുരുങ്ങി ആണത് ചത്തു പോയത്. (എന്നെ കാട്ടാളകവി എന്ന് വിളിക്കേണ്ടായിരുന്നു.)
      നാരായണിമാര്‍ക്ക് വളയിടാനുള്ള ധൈര്യം പോര. അതുകൊണ്ട് സാഹസത്തിനില്ല.

      Delete
  6. വെയിൽച്ചൂട് ആണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത് .

    ReplyDelete
  7. 'കുഞ്ഞന്‍ കവിതകള്‍"' എനിക്ക് ഇഷ്ടപ്പെട്ടു, അപോ കഥാനായിക നാരായണി ആയിരിക്കും അല്ലെ?? കവിതകള്‍ മൂന്നും എനിക്കിഷ്ടമായി.. പ്രത്യേകിച്ച് ചാംബക്കയും വളയും... :)

    ReplyDelete
    Replies
    1. നാരായണി കേള്‍ക്കേണ്ട, വെറുതെ പിണങ്ങും. !
      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ചുയീ. :)

      Delete
  8. കുപ്പിവളകള്‍ പൊട്ടിചിരിച്ചോ??? നന്നായിട്ടുണ്ട് കുഞ്ഞു കവിതകള്‍.

    ReplyDelete
  9. കുഞ്ഞനാണെങ്കിലും കേമന് തന്നെ

    ReplyDelete
    Replies
    1. വളരെ നന്ദി അനു രാജ് :)

      Delete

  10.  മൂന്നും ഇഷ്ടമായി. ലളിതം..മധുരം..സുന്ദരം ..


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. വളരെ നന്ദി സൌഗന്ധികം !
      വായനയ്ക്കും അഭിപ്രായത്തിനും

      Delete
  11. മൂന്നു കുഞ്ഞു വലിയ കവിതകൾ
    മനോഹരം എന്നേ പറയാനുള്ളൂ

    ReplyDelete
    Replies
    1. വളരെ നന്ദി അബൂതി !

      Delete
  12. നന്നായിരിക്കുന്നു അജേഷ്

    ReplyDelete
    Replies
    1. വരവിനും,വായനയ്ക്കും അഭിപ്രായത്തിനും നന്ദി അഷ്‌റഫ്‌. :)

      Delete
  13. നന്നായിരിക്കുന്നു. ആംഗ്രി ബേർഡ് കൂടുതൽ ഇഷ്ടായി. കുട്ടികളുടെ ഓരോ കാര്യങ്ങൾ കാനുമ്പോൾ എന്റെ ബാല്യം ഓർത്ത് പോകും.

    ReplyDelete
    Replies
    1. നന്ദി മുല്ലേ... :)
      ബാല്യം നന്മയുടെ ഒരു കാലഘട്ടമാണ് നാം ഓരോരുത്തര്‍ക്കും,ഇന്നത്തെ കുട്ടികളെ കാണുമ്പോള്‍, അവരുടെ പല പ്രവര്‍ത്തികളും കാണുമ്പോള്‍ നാമറിയാതെ നമ്മുടെ ബാല്യം ഓര്‍ത്തുപോകും... :)
      ഇനി വരാത്ത മധുരതരമായ ഒരു കാലം.

      Delete
  14. പൊട്ടിച്ചിരിക്കാത്ത പെണ്ണിനു
    ഞാന്‍ കുറേ
    പൊട്ടിച്ചിരിക്കും കുപ്പിവളകള്‍
    സമ്മാനിച്ചു.

    നല്ല വരികൾ


    പൊട്ടിതെറിക്കുന്ന കുപ്പിവളകള്‍
    സമ്മാനിച്ചു.

    ReplyDelete
    Replies
    1. വളരെ നന്ദി ഷാജു..വരവിനും വായനയ്ക്കും പിന്നെയീ അഭിപ്രായത്തിനും...
      പൊട്ടിത്തെറിക്കുന്ന കുപ്പിവളകള്‍ കൊടുത്താല്‍ അവളൊരു പൊട്ടിത്തെറിച്ചവളായാലോ ? :D

      Delete
  15. നന്നായിരിക്കുന്നു മൂന്ന് കവിതകളും. കൂടുതല്‍ പ്രിയം ആങ്ക്രി ബേര്‍ഡ്സിനോട്..

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.... ഇനിയും വരിക.

      Delete
  16. കുഞ്ഞു കവിതകള്‍ മൂന്നും നന്നായിട്ടുണ്ട് ..

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി ... :)

      Delete
  17. Replies
    1. വളരെ സന്തോഷം... ഇവിടെ വന്നതിനും വായിച്ചതിനും നന്ദി :)

      Delete