ഇലമരച്ചില്ലയില്‍

October 31, 2014

എന്‍റെ പൊട്ടിക്കാളിയ്ക്ക് !


ഒരു യാത്രാമൊഴി എന്നും കാതിനരികെയുണ്ട് 
പറയാതെ, എന്നാല്‍ പറയാനാഞ്ഞുകൊണ്ട്‌ !
പ്രതീക്ഷിക്കുന്നുണ്ട് അതെപ്പോഴും,
അതിനാല്‍ത്തന്നെ 

ഉള്ളിലൊരു തേങ്ങല്‍ ഒരുങ്ങിയിരിപ്പുണ്ട്
അരുതെന്നു വിലക്കിയാലും 

പെയ്യാതെ ഒന്നു നനയ്ക്കാമെന്നെങ്കിലും നിനച്ച് !

പിരിഞ്ഞു പോകുമെന്നറിഞ്ഞുകൊണ്ടുള്ള ഒരു യാത്ര,
കണ്ടുമറന്ന ഏതോ തമിഴ് ചിത്രത്തിന്‍റെ ഫ്രെയിമിലെപ്പോലെ
 
എന്‍റെ കണ്മുന്നില്‍ എന്നുമുണ്ടായിരുന്നു.
കൂടെ ഉണ്ടാവണമെന്ന ഓര്‍മ്മപ്പെടുത്തല്‍
 
അതിഭാവുകത്വത്തിന്റെ വെറുമൊരു
 
ഗാനരംഗമായിരുന്നുവോ ?
ആവോ ആര്‍ക്കറിയാം എന്നുപറഞ്ഞ്
 
പിരിഞ്ഞു നടക്കാന്‍ നിനക്കെന്തെളുപ്പം !
ഞാനപ്പോഴും കണ്ട രംഗങ്ങളിലെ
കോമാളിയിലും, തകര്‍ന്നുടഞ്ഞ നായകനിലും
എന്നെ തിരയുകയായിരിക്കും പെണ്ണേ......!


12 comments:

  1. വായിച്ചു - ആശംസകൾ

    ReplyDelete
    Replies
    1. നന്ദി പ്രദീപേട്ടാ :)

      Delete
  2. പൊട്ടിക്കാളിപ്പെണ്ണിന് സന്തോഷമായിട്ടുണ്ടാവും!!

    ReplyDelete
    Replies
    1. ഉവ്വ് അജിത്തേട്ടാ ............. തിരിഞ്ഞു നടക്കുന്നവര്‍ക്ക് സന്തോഷമായിരിക്കണമല്ലോ ഉണ്ടാവുക !

      Delete
  3. പൊട്ടിക്കാളിയ്ക്ക് ...ആശംസകള്‍....

    ReplyDelete
  4. അവൾ പൊട്ടിക്കാളിയൊന്നുമല്ലെന്നു ഇനിയും മനസിലായില്ലേ....? :)

    ReplyDelete
    Replies
    1. മനസ്സിലായി വരുമ്പോഴേക്കും എല്ലാം കൈവിട്ടു പോയല്ലോ ..........!

      Delete
  5. പിരിഞ്ഞു പോകുമെന്നറിഞ്ഞുകൊണ്ടുള്ള ഒരു യാത്ര,
    കണ്ടുമറന്ന ഏതോ തമിഴ് ചിത്രത്തിന്‍റെ ഫ്രെയിമിലെപ്പോലെ അതൊരു നല്ല അവതരണം

    ReplyDelete
  6. നല്ല വരികള്‍

    ReplyDelete
    Replies
    1. നന്ദി ദേവി നായര്‍ .............. :)

      Delete