നീയാകുന്ന പകലിലേക്കായിരുന്നു
ഞാനെന്നും
കണ്ണുതുറന്നിരുന്നത്
പെണ്ണേ....
നിന്‍റെ ഉടലലകളില്‍ വേഗം കിട്ടി
കരയണഞ്ഞിരുന്നൊരു
കുഞ്ഞു വള്ളമായിരുന്നു
എന്‍റെ ജീവിതമിതുവരെ !
ഇനിയെനിക്കീ രാവുകളില്‍
തളര്‍ന്നു വീണു
മയങ്ങാനേ
നിവര്‍ത്തിയുള്ളൂ.
ഇനിയെനിക്കീ കുഞ്ഞുവള്ളം
ഞാനെന്നും
കണ്ണുതുറന്നിരുന്നത്
പെണ്ണേ....
നിന്‍റെ ഉടലലകളില്‍ വേഗം കിട്ടി
കരയണഞ്ഞിരുന്നൊരു
കുഞ്ഞു വള്ളമായിരുന്നു
എന്‍റെ ജീവിതമിതുവരെ !
ഇനിയെനിക്കീ രാവുകളില്‍
തളര്‍ന്നു വീണു
മയങ്ങാനേ
നിവര്‍ത്തിയുള്ളൂ.
ഇനിയെനിക്കീ കുഞ്ഞുവള്ളം
കരയടുക്കാനാവാതെ
അലകളില്ലാത്ത മൃതസാഗരത്തില്‍
നുരഞ്ഞു പൊന്താനേ ആവതുള്ളൂ.
അലകളില്ലാത്ത മൃതസാഗരത്തില്‍
നുരഞ്ഞു പൊന്താനേ ആവതുള്ളൂ.
ഉണരാനൊരു പകലില്ലാത്തവന്റെ
രോദനം
ഒരു പിന്‍വിളിയായ്പ്പോലും
നീ കേള്‍ക്കുന്നില്ലയോ?
അലകളിലൊട്ടി, ജീവിതക്കരപിടിക്കാന്‍
ആയുന്നൊരു മനസ്സിന്‍റെ
പതറിയ വിളി നീ
കേള്‍ക്കുന്നില്ലയോ ?
ഉണരാന്‍ ഒരു പകലുള്ളകാലത്തോളം ജീവിതക്കരയിലേയ്ക്ക് ആയുകതന്നെ!
ReplyDeleteതീര്‍ച്ചയായും :)
Deleteനല്ല കവിത....
ReplyDeleteഅലകളിലൊട്ടി, ജീവിതക്കരപിടിക്കാന്‍
ആയുന്നൊരു മനസ്സ്.........എവിടെയും അത്തരം മനസ്സുകളാണ്
നന്ദി പ്രിയ സുഹൃത്തേ... വരവിനും വായനയ്ക്കും :)
Deleteആഴിക്കങ്ങേ കരയുണ്ടോ..?
ReplyDeleteആഴങ്ങൾക്കൊരു മുടിവുണ്ടോ...?
ജീവിതം സന്തോഷ-സമാധാന തീരമണയട്ടെ.
നല്ല കവിത
ശുഭാശംസകൾ.....
നന്ദി സൌഗന്ധികമേ.... ആഴിയുടെ അങ്ങേക്കരയിലാണ് മനസ്സുള്ളത് ! :)
Deleteകവിത നന്നായിട്ടുണ്ട് .എല്ലാ രാവിനും അവസാനം ഒരു പകലുണ്ടാവും .അപ്പൊ കണ്ണുതുറക്കാൻ മടിക്കരുത് ....
ReplyDeleteഅങ്ങനെയൊരു പകലിനായ് കാത്തിരിക്കുന്നു.
Deleteനന്ദി സ്വാതി :) വരവിനും വായനയ്ക്കും !
വാക്കുകളാല്‍ വരച്ചിടുന്നു വിളറുന്ന ജീവിതത്തിലെ പതറുന്ന വിളി ...
ReplyDeleteനന്ദി സുഹൃത്തേ........ :)
Deleteപ്രതീക്ഷകളുണ്ടു തുഴയാന്‍..മറക്കരുത്
ReplyDeleteതീര്‍ച്ചയായും തുഴഞ്ഞേ മതിയാകൂ :)
Deleteനന്ദി സിയാഫ് ഇക്കാ... വരവിനും വായനയ്ക്കും പിന്നെയീ അഭിപ്രായത്തിനും !