ഇലമരച്ചില്ലയില്‍

June 6, 2014

ഓന്‍ നല്ലൊരു ബാല്യേക്കാരനേനും !










ന്‍ 
നല്ലൊരു ബാല്യേക്കാരനേനും,
പറഞ്ഞിറ്റെന്താ കാര്യം !
നെടുവീര്‍പ്പിട്ടുകൊണ്ട് 

ചീര്വേടത്തി പറഞ്ഞു നിര്‍ത്തിയപ്പോള്‍ 

മാത്വേടത്തി പുരികമുയര്‍ത്തി
ആകാശത്തോട്ടു നോക്കി, 

പിന്നെ 

പതിയെ പറഞ്ഞു

ഇക്കണ്ടകാലം ഇത്തിരേം ആയിറ്റും 
ഓന്റോരു ബിവരോം കിട്ടീല്ലാലോ !
നല്ലോരെ പടച്ചോന്‍ ബേഗം ബിളിക്കും,
അയിനും മാണം ഒരു ബാഗ്യം !
ചീര്വേടത്തിക്കത് ഇഷ്ടായില്ല,
താന്‍ കാലാവധി കഴിഞ്ഞും ഇങ്ങനെയിരിക്കുന്നതെന്താ
എന്നൊരു ദുസ്സൂചന അതിലില്ലേ
 
എന്നൊരു സംശയം!

എങ്കിലും ഓര്‍മ്മകളില്‍ ചിക്കി പരതി
 
ചീര്വേടത്തി തുടങ്ങി.
അന്ന്
 
തുലാത്തിലെ മയയാ മനെ...
ചായിന്റൊരു മയ.
പീട്യത്തലക്കല് ദാമു
 
ആച്ചേനേം പൂച്ചേനേം കാണാണ്ട്
ഒറ്റ ഇരിപ്പേനും !
നേരം മൊരം മോന്ത്യായപ്പോ
ഓനും തോന്നീക്കിണ്ടാവും
 
കാത്തിറ്റൊന്നും കാര്യേല്ല,
 
ബെളക്കിലെ എണ്ണ
തീരലെ ഇണ്ടാവൂന്ന്‍..

അങ്ങനെ നീണ്ട എവറഡീന്‍റെ
 
ഞെക്ക്ബെളക്കും കത്തിച്ച്
ഓനെന്നെ നീട്ട്യോരു വിളിയാ
ചീര്വേടത്തീ ഞാ പോയിനേന്ന്‍ ....
ആ പോക്ക് പോയതാ ഓന്‍
 
പിന്ന വന്ന്‍ക്കില്ല....ഒരുകാലത്തും.
വാക്കുകള്‍ മുറിഞ്ഞു
 
ചീര്വേടത്തിയുടെ തൊണ്ടയില്‍നിന്നും
 
കുറുകല്‍ മാത്രമുയര്‍ന്നു.

നല്ല നെടുപ്പായിറ്റ്, ചോന്ന നെറോം
കട്ടിമീശേം,
 
വെള്ളേം വെള്ളേം മുണ്ടും കുപ്പായോം,
ഓന്
 
ഒതേനന്റെ എടുപ്പേനും.
കൈയ്യും വീശി,
 
നെഞ്ഞുംവിരിച്ച്,
തച്ചോളിതായ വയിലിക്കൂടി
 
ബെരുന്നത് കാണ്വേന്‍ തെന്നെ
 
ഒരു ഇതേനും.

ദാ
ഇന്നലെ കണ്ടപോലെ മാത്വേടത്തി
 
വര്‍ണ്ണിച്ചപ്പോള്‍ ഞാനും
ദാമുവിനെ,
 
അല്ല ദാമുവേട്ടനെ
മുന്നില്‍ കണ്ടപോലെ !

കോടമയേത്ത് കല്ലേരി കെനാല്‍ല്
 
ബെള്ളം കേരി
 
ഓന്‍ മരിച്ചുപോയാന്ന്‍
ഞാളാരും
 
ബിശ്വസിച്ചില്ല
ഓന്‍ കാണാത്ത വെള്ളോ പൊയയോ
ഇക്കണ്ട നാട്ടിലേട്യാ ഇള്ളേ ?
ഓന്‍ അങ്ങന്യോന്നും ചാവൂല്ല
ഞാക്കൊറപ്പാ...
രണ്ടുപേരുടെയും ശബ്ദമപ്പോള്‍
 
ദൃഡമായിരുന്നു.

ഓനൊരു കമ്മൂണിസ്റ്റേനും,
ആരോ ബെറുപ്പുള്ളോര് കൊന്ന്
കൊള്ളോട് കൂട്ടി കെളച്ചതാന്നും
അതെല്ല,
ഓന്റെ ഓക്കൊരു രഹസ്യക്കാരന്‍
 
ഇള്ളത് ദാമു അറിഞ്ഞപ്പോ
ഓലെ രണ്ടാളേം ഒത്താശേല്‍
 
ആരോ ഓന തീര്‍ത്തതാന്നും കേള്‍വീണ്ടായി.

പുകയിലയ്ക്കായ്
കോന്തലയിലെ കെട്ടുപരതിക്കൊണ്ട്,
 
നരച്ച കണ്ണുകള്‍ അടച്ചും തുറന്നും
 
അവര്‍ പറഞ്ഞു
 
ചീര്വേടത്തീന്നൊരു വിളി
 
ഇപ്പളും എന്‍റെ ചെവീല്ണ്ട് മനേ....

മാത്വേടത്തിയും, ചീര്വേടത്തിയും
പത്തു നാല്‍പ്പത്തഞ്ചു വര്‍ഷങ്ങള്‍
 
പുറകിലെയോര്‍മ്മകളില്‍
 
തറഞ്ഞു നില്‍പ്പാണ്,
 
ഞാന്‍
 
കാലന്‍കുട കുടഞ്ഞു നിവര്‍ത്തി;
മഴയ്ക്ക്‌ ശക്തി കൂടുംമുന്‍പേ
വീടെത്തണം !



കുറിപ്പ്‌ : പഴയ കടത്തനാട്, ഇന്നത്തെ വടകരയുടെ ഗ്രാമപ്രദേശങ്ങളില്‍ ഉപയോഗിച്ചു വന്നിരുന്ന പഴയ തലമുറയുടെ ഭാഷയാണിത്. ഇതിലെ പല വാക്കുകളും ഇന്നത്തെ തലമുറയ്ക്ക് മനസ്സിലായെന്നു വരില്ല., കാരണം കാലം മാറിയപ്പോള്‍ മലയാളത്തിന്‍റെ പൊതു സ്ലാങ്ങിലേക്ക് മാറിക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.


Photo courtesy: www.ntprints.com


12 comments:

  1. ചീര്വേടത്തിയേം മത്വേടത്തിയെക്കെ എവടെയോ കണ്ടുമറന്ന പോലെ ......വരികൾ എന്തൊക്കെയോ ഓർമിപ്പിക്കുന്നു .കവിത നന്നായിട്ടുണ്ട് .ആശംസകൾ .

    ReplyDelete
    Replies
    1. നന്ദി സ്വാതി :)
      ഇതൊരു ശ്രമമായിരുന്നു, ഒരുപരിധിവരെ വിജയിച്ചു എന്നറിഞ്ഞതില്‍ ഇപ്പൊ സന്തോഷം തോന്നുന്നു. ഫേസ്ബുക്കില്‍ കുറച്ചധികം പ്രതികരണങ്ങള്‍ ലഭിച്ചപ്പോഴാണ് ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തത് !

      Delete
  2. എനിക്കു നന്നായി മനസ്സിലായി - കാരണം ഈ ഭാഷയാണല്ലോ എന്റെയും അമ്മഭാഷ...
    കവിതയിൽ നടത്തിയ ഈ പരീക്ഷണം നന്നായിരിക്കുന്നു.....

    ReplyDelete
    Replies
    1. ഇത് ഫേസ്ബുക്കില്‍ ഇട്ടപ്പോള്‍ പലര്‍ക്കും ഇങ്ങനെയും ഒരു ഭാഷ ഉണ്ടോ എന്ന് അതിശയമായിരുന്നു! മാഷിന്‍റെ അമ്മഭാഷ ഇതാണല്ലേ ?
      സന്തോഷം :)
      എന്റെ എല്ലാ രചനകളും വായിക്കുന്ന / അഭിപ്രായം പറയുന്ന രണ്ടുപേരില്‍ ഒരാള്‍ മാഷാണ്, ഒന്ന് അജിത്തേട്ടനും !

      വളരെ വളരെ നന്ദി :)

      Delete
  3. നല്ല രസമുണ്ട് ഈ ഭാഷ...
    നന്നായിരിക്കുന്നു..

    ReplyDelete
    Replies
    1. സന്തോഷം ഗിരീഷ് ഭായ്‌ :)

      Delete
  4. ഇപ്പോള്‍ ഇങ്ങനെ സംസാരിയ്ക്കുന്ന ഏടത്തിമാരുണ്ടാവോ? ഉണ്ടെങ്കില്‍ത്തന്നെ ചന്ദനമഴയോ മറ്റോ ആയിരിയ്ക്കും സംസാരവിഷയം!

    ReplyDelete
    Replies
    1. ഇങ്ങനെയൊക്കെ പറയുന്ന ആളുകള്‍ ഇപ്പോഴുമുണ്ട്, പക്ഷേ പൂര്‍ണ്ണമായും ആ സ്ലാങ്ങ് ഉപയോഗിക്കുന്നവര്‍ കുറഞ്ഞു വരുന്നു. :)

      Delete
  5. ലേശം കഷ്ടപ്പെട്ടു.. പക്ഷെ ഇഷ്ടായി :)

    ReplyDelete
    Replies
    1. കഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടെന്നു പറഞ്ഞതുകൊണ്ട് രക്ഷപ്പെട്ടു !!!

      വളരെയേറെ സന്തോഷം.... വന്നതിനും, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി :)

      Delete
  6. കോയിക്കൊടനാ സാധനം! ഗദ്യ കവിത അല്ലേ...
    നമുക്ക് ലേയം കട്ടിയാ..

    ReplyDelete
    Replies
    1. :D ഇതിത്തിരി ഇത്തിരി കടുപ്പം തന്നെയാ... ഇത് കടത്തനാടനാ.. കോഴിക്കോടന്‍ ഇതിലും കുറച്ചുകൂടെ എളുപ്പമാണ് !

      Delete