ഇലമരച്ചില്ലയില്‍

June 10, 2014

ഉണരാനൊരു പകലില്ലാതത്തവന്‍



നീയാകുന്ന പകലിലേക്കായിരുന്നു 
ഞാനെന്നും 

കണ്ണുതുറന്നിരുന്നത് 

പെണ്ണേ....

നിന്‍റെ ഉടലലകളില്‍ 
വേഗം കിട്ടി
കരയണഞ്ഞിരുന്നൊരു
കുഞ്ഞു വള്ളമായിരുന്നു
എന്‍റെ ജീവിതമിതുവരെ !

ഇനിയെനിക്കീ രാവുകളില്‍
 
തളര്‍ന്നു വീണു
മയങ്ങാനേ
നിവര്‍ത്തിയുള്ളൂ.

ഇനിയെനിക്കീ
 കുഞ്ഞുവള്ളം 
കരയടുക്കാനാവാതെ
അലകളില്ലാത്ത
 മൃതസാഗരത്തില്‍
നുരഞ്ഞു പൊന്താനേ 
ആവതുള്ളൂ.

ഉണരാനൊരു പകലില്ലാത്തവന്റെ
 
രോദനം
 
ഒരു പിന്‍വിളിയായ്പ്പോലും
നീ കേള്‍ക്കുന്നില്ലയോ?

അലകളിലൊട്ടി, 
ജീവിതക്കരപിടിക്കാന്‍ 
ആയുന്നൊരു മനസ്സിന്‍റെ
 
പതറിയ വിളി നീ
കേള്‍ക്കുന്നില്ലയോ ?

12 comments:

  1. ഉണരാന്‍ ഒരു പകലുള്ളകാലത്തോളം ജീവിതക്കരയിലേയ്ക്ക് ആയുകതന്നെ!

    ReplyDelete
  2. നല്ല കവിത....
    അലകളിലൊട്ടി, ജീവിതക്കരപിടിക്കാന്‍
    ആയുന്നൊരു മനസ്സ്.........എവിടെയും അത്തരം മനസ്സുകളാണ്

    ReplyDelete
    Replies
    1. നന്ദി പ്രിയ സുഹൃത്തേ... വരവിനും വായനയ്ക്കും :)

      Delete
  3. ആഴിക്കങ്ങേ കരയുണ്ടോ..?
    ആഴങ്ങൾക്കൊരു മുടിവുണ്ടോ...?


    ജീവിതം സന്തോഷ-സമാധാന തീരമണയട്ടെ.


    നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികമേ.... ആഴിയുടെ അങ്ങേക്കരയിലാണ് മനസ്സുള്ളത് ! :)

      Delete
  4. കവിത നന്നായിട്ടുണ്ട് .എല്ലാ രാവിനും അവസാനം ഒരു പകലുണ്ടാവും .അപ്പൊ കണ്ണുതുറക്കാൻ മടിക്കരുത് ....

    ReplyDelete
    Replies
    1. അങ്ങനെയൊരു പകലിനായ് കാത്തിരിക്കുന്നു.
      നന്ദി സ്വാതി :) വരവിനും വായനയ്ക്കും !

      Delete
  5. വാക്കുകളാല്‍ വരച്ചിടുന്നു വിളറുന്ന ജീവിതത്തിലെ പതറുന്ന വിളി ...

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ........ :)

      Delete
  6. പ്രതീക്ഷകളുണ്ടു തുഴയാന്‍..മറക്കരുത്

    ReplyDelete
    Replies
    1. തീര്‍ച്ചയായും തുഴഞ്ഞേ മതിയാകൂ :)
      നന്ദി സിയാഫ് ഇക്കാ... വരവിനും വായനയ്ക്കും പിന്നെയീ അഭിപ്രായത്തിനും !

      Delete