ഇലമരച്ചില്ലയില്‍

March 19, 2013

എന്‍റെ - ഫേസ്ബുക്ക്‌ - വട്ടു ചിന്തകള്‍

















ഫേസ്ബുക്ക്‌

അതി വിചിത്രമായ ഒരു നാല്‍ക്കവല തന്നെ !!
ചിലരിവിടെ എന്തിനോ വേണ്ടി,

ആര്‍ക്കോവേണ്ടി കാത്തുനില്‍ക്കും 

പാതിരാവോളം.

പിന്നെ തീവ്രനിരാശയാല്‍ തിരിച്ചു പോകും;

നാളെ

വീണ്ടും വന്നു കാത്തിരിക്കാന്‍.

മറ്റു ചിലരുണ്ട്
ഫോട്ടോഷോപ്പിനാല്‍ ദ്രംഷ്ടകള്‍
ചെത്തി മിനുക്കി ചിരിച്ചു കൊണ്ട്
മൃദുവായ് മതം പറഞ്ഞ്
തീവ്രതയെന്ന വിഷദംശനമേകാന്‍.
കൂട്ടത്തില്‍ വേറെയും ഒരുപാടുപേര്‍
വന്ന് നില്‍ക്കും ഈ കവലയില്‍
ബോഡി വേസ്റ്റും
 , വിശ്വാസങ്ങളുമൊക്കെ
ആകര്‍ഷകമായ പൊതികളിലാക്കി
വില്‍ക്കാനും,
 വിലപേശാനും.

വേറെയും ചിലര്‍ മറഞ്ഞിരിപ്പുണ്ട്,
കവല മുഴുവന്‍ ഞാന്നാടി
വലയുടെ വിസ്താരം നാള്‍ക്കുനാള്‍ കൂട്ടി
ചിലന്തിയെപ്പോലെ ചുറ്റിവരിഞ്ഞ്
അബലകളെ വീഴ്ത്താന്‍,
ബന്ധങ്ങള്‍ ശിഥിലമാക്കി കണ്ണീരു വീഴ്ത്താന്‍.

ഇനിയും ചിലര്‍
പ്രണയത്തിന്‍റെ താഴ്വരയില്‍
പണ്ടെന്നോ അപ്രത്യക്ഷനായ
പ്രിയനിതിലേ വരുമൊരുനാളെന്നു കരുതി
പച്ച വിളക്കും കത്തിച്ചു പിടിച്ച്
കണ്ണില്‍ വിരഹത്തിന്റെ എണ്ണയും ഒഴിച്ച്.

പോയ്പ്പോയ സൌഹൃദങ്ങള്‍ പൊടിതട്ടിയെടുത്ത്

വിളക്കുകാലില്‍ ചാരി ഓര്‍മ്മകള്‍ അയവിറക്കുന്നവര്‍

ഒരുപാടുണ്ടീ കവലയില്‍ ദ്രുത കാഴ്ചയില്‍ പെടാതെ. 


ഇതിലൊന്നും ശ്രദ്ധിക്കാതെ രാഷ്ട്രീയം പറഞ്ഞ്
നേരില്‍ കാണാതെ തമ്മില്‍ തല്ലുന്ന ചിലര്‍,
ഇഷ്ട താരങ്ങളുടെ അപ്പ്‌ഡേഷനുകള്‍ നോക്കി
ആവേശ തിരയിളക്കുന്നവര്‍,
ആരാധിച്ചാരാധിച്ച് നേരം കളയുന്നു.

കവലയിലെ ചായക്കടച്ചുമരിലെ
സിനിമാ പോസ്റ്ററു നോക്കുന്നപോലെ
പ്രശസ്ത സ്റ്റാറ്റസ് പുണ്യാളരുടെ
വാളുകള്‍ തോറും ചിലര്‍
ലൈക്കുകളും കമെന്റുകളുമായി
മത്സരിച്ച്.

ചിലര്‍ സ്ത്രീകളെ നന്നാക്കാനും,
വസ്ത്രധാരണം പഠിപ്പിക്കാനുമായി,
സ്വന്തം നേരം മെനക്കെടുത്തുമ്പോള്‍
സ്ത്രീകള്‍ അവരെ നോക്കി അടക്കി ചിരിക്കുന്നു.
ഈ മൊണ്ണകള്‍ക്കൊന്നും ഇനിയും
നേരം വെളുത്തില്ലേ എന്നോര്‍ത്ത്.

കറികള്‍ വച്ചും അടുക്കള കഥപറഞ്ഞും
വാളുകളില്‍ നിന്നു വാളുകളില്‍ പോയി
സ്ത്രീകള്‍ കലപില കൂട്ടുമ്പോള്‍
കറിയാണോ കലക്ക വെള്ളമാണോ എന്ന് തിട്ടമില്ലാത്ത
എന്തോ ചേരുവകളില്‍ കുത്തി
കുബ്ബൂസ് തിന്നുന്ന പ്രവാസി,
തന്നുടെ നൊമ്പരം പറയുന്നത് കണ്ട്
കണ്ണീര്‍ തൂവുന്നത് പ്രവാസം അറിഞ്ഞവര്‍ മാത്രം,
അവരുടെ പ്രവാസത്തിന്‍റെ ഗുണഭോക്താക്കള്‍
ഇതെല്ലാം കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച്.

ചിലര്‍ കൈനീട്ടും മുന്നില്‍ വന്ന്,
അവര്‍ക്കുവേണ്ടിയല്ല;
 വേദനിക്കുന്ന
ഏതോ ഒരു കുടുംബത്തിനുവേണ്ടി.
അതുകണ്ടാല്‍ പലരും മുഖം തിരിക്കും
എന്നിട്ട് വരട്ടു തത്വ ശാസ്ത്രങ്ങള്‍ പ്രസംഗിക്കും,
സോമാലിയയിലെ പട്ടിണിയും
അറബി നാട്ടിലെ ഭക്ഷണ ധൂര്‍ത്തും പറഞ്ഞു വിലപിക്കും.

ഭൂഗോളത്തിന്റെ അങ്ങേ തലയ്ക്കല്‍ ഇരുട്ടും
ഇങ്ങേ തലയ്ക്കല്‍ പകലുമാകുമ്പോഴും
ഇവരെല്ലാം ആളൊഴിയാത്ത ഈ
കവലയില്‍ തന്നെ തിക്കിത്തിരക്കുന്നു !
 
ഇതിലൊന്നും പെടാതെ
ആരെന്നും എന്തെന്നും അറിയാതെ,
പറയാതെ ചിലര്‍ .
ആ കൂട്ടത്തിലാണോ അല്ലയോ
എന്നറിയില്ലെങ്കിലും ഞാനും നോക്കുന്നു
എനിക്ക് കിട്ടിയ ലൈക്‌ എത്ര
 ,
കമെന്റ്സ് എത്ര. !!



Photo Courtesy: drshahidzor.blogspot.com & FB. (edited by myself)


35 comments:

  1. "പണ്ട് സ്കൂളില്‍ ശോഭ ടീച്ചറുടെ കണക്കു ക്ലാസ്സില്‍ 'ഒരു കണക്കിന്' ഇരുന്നപോലെ ബോറടിക്കുന്നു സുക്കന്റെ ഈ മുഖ പുസ്തകം പലപ്പോഴും..." ഇന്നലെ ഒരു കൂട്ടുകാരന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ തോന്നിയതാണ് ഈ കവിത...
    ചുമ്മാ ഒരു രസത്തിന് എഴുതിയ ഒരു കുറിപ്പ് മാത്രമാണിത്.

    ReplyDelete
  2. ഹോ എല്ലാം വായിച്ചു ഇതില്‍ ആദ്യം പറഞ്ഞ ഒന്നിലും ഞാന്‍ പെടില്ല എന്ന് ഉറപ്പു വരുത്തിയപ്പോ തമാസാനം ആയി :)

    ReplyDelete
    Replies
    1. അങ്ങനെ ഉറപ്പിക്കുകയാണെങ്കില്‍ ഏതെങ്കിലും ഒരു വകുപ്പ്‌ ഞാന്‍ കൂട്ടിച്ചേര്‍ത്ത് നിന്നെയും പിടിച്ചകത്താക്കും നോക്കിക്കോ... :)

      എന്തായാലും ആദ്യമെത്തി വായിച്ചു കമെന്റിയതിന് നന്ദി

      Delete
  3. ഇതില്‍ എല്ലാ കൂട്ടക്കാരെയും ഞാന്‍ കണ്ടിട്ടുണ്ട്..ഇത് ഫേസ് ബുക്കില്‍ മാത്ര മല്ല..ലോകത്തെല്ലായിടത്തും.. ഇടനാഴികള്‍ മുതല്‍ വഴിയോരങ്ങളോളം ആളുകള്‍ നിറഞ്ഞു നില്‍ക്കുന്നത് ഈ പറഞ്ഞ ഓരോ കഥാപാത്രങ്ങളായി ആന്ന്... എന്നെ അവസാനം ഉള്‍പെടുത്തി അങ്ങും ഇങ്ങും തൊടാതെ മുള്‍മുനയില്‍ നിര്‍ത്തി... എന്തായാലും കൊള്ളാം....

    ReplyDelete
    Replies
    1. ചുറ്റും കാണുന്നതെല്ലാം മറ്റൊന്നിന്‍റെ പുനരാവിഷ്കരണം തന്നെ... വിഷയങ്ങള്‍ മാറുന്നില്ല പലപ്പോഴും, അത് അവതരിപ്പിക്കുന്ന രീതിയെ മാറൂ. അതുപോലെ മുഖങ്ങളെ മാറൂ...പൊതു സ്വഭാവങ്ങള്‍ മാറില്ല.
      നിന്നെ ഉള്‍പ്പെടുത്തിയില്ലേല്‍ അതൊരു മോശമല്ലേ എന്ന് കരുതി എഡിറ്റ്‌ ചെയ്തു കയറ്റിയതാണ് :D
      വായനയ്ക്കും ഈ 'വല്യ' അഭിപ്രായത്തിനും
      നന്ദി... :)

      Delete
  4. എന്തായാലും ഒരു മൂന്നാലു വകുപ്പിൽ ഞാനുണ്ട്
    തൃപ്തിയായി സഖാവേ.... തൃപ്തിയായി..

    ReplyDelete
    Replies
    1. ഹ ഹാ... ഇതില്‍ എവിടെയെങ്കിലും നമ്മളും ഉണ്ടാകും എന്നത് നേര് തന്നെ !
      മൂന്നു നാല് സ്ഥലത്തൊക്കെ ഉണ്ടെങ്കില്‍ ഒന്ന് ശ്രദ്ധിക്കണം :P
      വായനയ്ക്കും അഭിപ്രായത്തിനും നന്ദി

      Delete
  5. പുസ്തകം അടച്ചാലോ?

    ReplyDelete
    Replies
    1. പുസ്തകം ഇടയ്ക്കിടയ്ക്ക് അടയ്ക്കുന്ന ആളാണ്‌ ഞാന്‍...കുറച്ചു ദിവസങ്ങള്‍ അങ്ങനെ മാറി നില്‍ക്കാന്‍ പറ്റും..പക്ഷേ അങ്ങനെ പൂര്‍ണ്ണമായും നമുക്ക് എല്ലാരേം വിട്ടു പോകാന്‍ ആവുമോ ?

      നന്ദി അജിത്തേട്ടാ...വായനയ്ക്കും അഭിപ്രായത്തിനും.

      Delete
  6. ഞാന്‍ എന്തായാലും മുഴുവന്‍ വകുപ്പിലും ഉണ്ട് ..മൊത്തം പത്തു പന്ത്രണ്ടു കമന്റും ഇരുപതു മുപ്പതു ലൈക്കും കിട്ടുന്നുനം ഉണ്ട്

    ReplyDelete
    Replies
    1. :D അതേതായാലും നന്നായി.
      വായനയ്ക്കും അഭിപ്രായത്തിനും നന്ദി സിയാഫ്ക്കാ

      Delete
  7. ഫേസ്ബുക്ക്‌
    അതി വിചിത്രമായ ഒരു നാല്‍ക്കവല തന്നെ !!

    ഇഷ്ടമായി. കേട്ടോ..?

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി..നന്ദി...നന്ദി :)

      Delete
  8. ഈ തെറികളില്‍ മനംനൊന്ത് പാശ്ചാത്താപ വിവശനായി ഞാന്‍ എഫ്.ബി ക്ക് സലാംചൊല്ലി നില്‍ക്കുവാ തല്‍ക്കാലം!

    ReplyDelete
    Replies
    1. അയ്യോ !! അതിനു ഞാന്‍ നിന്‍റെ പേര് ഇവിടേം പറഞ്ഞില്ലല്ലോ ജോസേ ?
      നീ ഇങ്ങനെ ഓരോന്ന് ഊഹിച്ചെടുത്തു വേണ്ടാതതോന്നും ചെയ്യല്ലേ...തിരിച്ചു ഫേസ്ബുക്കില്‍ വരൂ മകനേ...അവിടെ പലതും നിനക്കായി കാത്തിരിക്കുന്നു !!
      എന്തായാലും വന്ന് ഈ അഭിപ്രായം തുറഞ്ഞു പറഞ്ഞല്ലോ..അതിന് നന്ദീണ്ട് ട്ടാ... :)

      Delete
  9. ഇതൊരു സകല കുലാവി പണ്ടാരമാ ഈ മുഖ പുസ്തകം അനന്ത കോടി മനുഷ്യരുടെ മുഖം പ്പോലെ തന്നെ ഓരോന്നും വെത്യസ്ത മായ മുഖ പുസ്തം കൊള്ളാം ഈ പരിഹാസം

    ReplyDelete
    Replies
    1. :) ഇങ്ങളും വന്നു കണ്ടു അല്ലേ ഞമ്മടെ ഈ സുയിപ്പാക്കല്‍ !!
      ഈ പുസ്തകം കൊണ്ട് മനുഷ്യന്‍ തോറ്റു എന്ന് തന്നെ പറയാം...എന്നാലോ ഇതൊട്ടു വിടാന്‍ പറ്റുന്നുമില്ല :/
      വായനയ്ക്കും അഭിപ്രായത്തിനും നന്ദി കൊമ്പന്‍സ്.

      Delete
  10. കവിത കൊള്ളാം ....

    ReplyDelete
    Replies
    1. താങ്ക്സ് :)
      ഇത് നിനക്കായ് ഡെഡിക്കേറ്റ് ചെയ്ത കവിതയാണ്.

      Delete
  11. സുക്കൻ ബര്ഗിന്റെ ഈ പുസ്തകം ചിലപ്പോ എന്നെ വല്ലാതെ മുഷിപ്പിക്കുന്നു ..
    പണ്ട് ശോഭ ടീച്ചറുടെ കണക്കു ക്ലാസിൽ ഒരുകണക്കിന് ഇരിക്കുന്നതുപോലെ അത്രയും ഇത് ബോറടിപ്പിക്കുന്നു .. ഇതല്ലേ ഓൻ പറഞ്ഞത് ..ഞമ്മളോടും പറഞ്ഞിരുന്നു....

    ReplyDelete
    Replies
    1. അവന്‍ തന്നെ അല്ലയോ ഇവന്‍ എന്ന് മൊത്തത്തില്‍ ആശങ്ക ...... ഹ ഹാ

      Delete
  12. ഒരു കുത്തെവിടെയോ നമ്മുക്കുമുണ്ട് .... :)
    ഇനിയത് ഒന്നു മാത്രമാണോ എന്നുള്ളതാണ് ......?
    കണ്ടും അറിഞ്ഞും നിറഞ്ഞും ഒഴിഞ്ഞും
    ഈ നാല്‍ക്കവല നമ്മുക്ക് മുന്നിലും
    നമ്മുടെ ഉള്ളിലും നില നില്‍ക്കുന്നുണ്ട് .......
    ഒന്ന് തൊടുമ്പൊള്‍ മറ്റൊന്ന് നഷ്ടമാക്കുന്ന കാലത്തേ പൊലെ ...!
    സ്നേഹപൂര്‍വം

    ReplyDelete
    Replies
    1. ഹ ഹാ...മനപൂര്‍വ്വം കുത്തിയതല്ല,
      നന്ദി...വായനയ്ക്കും പിന്നെ ഈ കുറിച്ചിട്ട അഭിപ്രായത്തിനും :)

      Delete
  13. ഫേസ്ബുക്കെന്ന് പറഞ്ഞാൽ
    ഒരു ആൾക്കൂട്ടമാണ്

    ReplyDelete
    Replies
    1. തീര്‍ച്ചയായും..!
      നന്ദി വരവിനും , വായനയ്ക്കും അഭിപ്രായത്തിനും :)

      Delete
  14. ഞാൻ ഇതിൽ ഇതു വകുപ്പിൽ പ്പെടും എന്നാണു ആലോചിക്കുന്നത് ..സംഗതി കിടിലനായി കെട്ടോ

    ReplyDelete
    Replies
    1. ഹ ഹാ...ഏതെങ്കിലും ഒരു വകുപ്പ്‌ ഉറപ്പിക്കൂ അഷ്‌റഫ്‌...
      പിന്നെ വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)

      Delete
  15. ഹി ഹി ഞാന്‍ ഏതു വകുപ്പിലാണോ ന്തോ ...:)
    ന്നാലും ഈ ഫേസ് ബുക്ക്‌ ..:)

    ReplyDelete
    Replies
    1. ഹ ഹാ....ഏതെങ്കിലും ഒരു വകുപ്പ് ഉറപ്പല്ലേ ?
      നന്ദി...വായനയ്ക്കും അഭിപ്രായത്തിനും. :)

      Delete
  16. Replies
    1. നന്ദി...വായനയ്ക്കും അഭിപ്രായത്തിനും. :)

      Delete
  17. പലവിധ പുസ്തകങ്ങൾ ഈ കൈ വെള്ളയിൽ വച്ച്...
    വായിച്ചങ്ങു അറിയാതെ എൻ മിഴികൾ ഗാഡ നിദ്രയിലമരുമ്പോൾ
    എൻ മുഖ പുസ്തകം മാത്രം നെഞ്ചോടു ചേർത്ത് വായിച്ചതിലങ്ങലിഞ്ഞു തീർന്നിരുന്നു ഞാൻ...... ഊണില്ല ഉറക്കമില്ല..പകലറിയില്ല...രാവറിയില്ല.... അങ്ങനെ അങ്ങനെ പൊട്ട കിണറ്റിലെ തവളയെ പോലെ ഇതാണെന്റെ ലോകം ..എന്റെ സുന്ദര ലോകം ...
    ഇനിയും ഉറക്കത്തിൽ നിന്നുണരാതെ പോകുന്ന നമ്മളോരോരുത്തരും കിട്ടിയ ലൈക്കുകളും കമന്റുകളും കൂട്ടി കിഴിച്ച് ജീവിതം കെട്ടി പടുക്കുന്നു.....

    ReplyDelete