പറയാറില്ലേ ഞാനെപ്പോഴും
തെരുവുവിളക്കുകള്‍ എറിഞ്ഞുടയ്ക്കരുതെന്ന്‍ ?
കേള്‍ക്കാന്‍
താല്പര്യമില്ലാത്തതിനാല്‍
ഉന്നമില്ലാത്തവനെന്ന
പരിഹാസത്താല്‍
നിങ്ങളെന്നെ എന്നും നിശബ്ദനാക്കി.
യുവത്വത്തിന്‍റെ തിളപ്പില്‍
ചെയ്തുകൂട്ടുന്നതെല്ലാം നിങ്ങള്‍തന്‍
ദൃഷ്ടിയില്‍
നിസ്സാരമാം തമാശകളായിരുന്നു.
പക്ഷെ അതങ്ങനെയല്ലെന്ന്
നാമെത്രവട്ടം കാണേണ്ടി വന്നു. !
ഒരിക്കല്‍
അറക്കലുത്സവം* കഴിഞ്ഞു
മടങ്ങുമ്പോള്‍
ആല്‍ത്തറയ്ക്കു വെട്ടമേകിയ
തെരുവ് വിളക്ക്
നിങ്ങളുടെ ഉന്നത്തില്‍
മൃതിയടഞ്ഞതിന്‍ പിറ്റേന്ന്
കാവിലെ സര്‍പ്പമെടുത്ത പാണന്‍
കേളന്റെ
നീലിച്ച ദേഹം കണ്ട് നിങ്ങള്‍
മാറിയോ ?
ഇല്ല ; മാറിയില്ല.
ഞൊടിയിടയില്‍ എന്തും മറക്കും
പ്രായം...
നിങ്ങളതും മറന്നു.
പ്രിയനായകന്‍റെ സിനിമ
പ്രതീക്ഷ തകര്‍ത്തപ്പോള്‍
നിങ്ങള്‍ വീണ്ടും പ്രതിഷേധിച്ചു;
കവലയില്‍ ഇരുള്‍മൂടിയ അന്നാണല്ലോ
നമ്മുടെ പ്രിയപ്പെട്ടവനെയവര്‍
വടിവാളിനാല്‍ തീര്‍ത്തുകളഞ്ഞത്.
പിന്നെയും പലപ്പോഴായ്
തെരുവ് വിളക്കുകള്‍ ഉടഞ്ഞു
വീണുകൊണ്ടേയിരുന്നു.
അങ്ങു ദൂരെ ഉത്തരേന്ത്യന്‍
വീഥികളില്‍ പോലും
മനുഷ്യത്വത്തിന്റെ
വിളക്കുകളണഞ്ഞപ്പോള്‍
എന്‍റെ മനസ്സു പിടഞ്ഞുപോയി.
നിലവിളികള്‍ ഇരുള്‍ പിളര്‍ന്നു
വന്നലച്ചെന്റെ
നിദ്രകള്‍ അപഹരിച്ചനസ്യൂതം.
ഒടുക്കം എന്നില്‍ അസ്വസ്ഥതകളുടെ
തീ കോരിയിട്ട് ഒരു വാര്‍ത്തകൂടി..
നമ്മുടെ പതിവു കാഴ്ച്ചയായിരുന്നു
പകലിന്‍റെ തീച്ചൂടേറ്റു തളര്‍ന്ന
നിരത്തുറങ്ങുമ്പോളതിന്നരികുപറ്റി
കൂനിപ്പിടിച്ചിരുന്ന
കടത്തിണ്ണയിലെ
കീറത്തുണ്ടില്‍ അഭയം തേടുന്ന ;
കൌമാരമാറും മുന്‍പേ അമ്മവേഷമേറ്റിയൊരാ
പാവം നാടോടി പെണ്ണ്.
തൊട്ടരികിലായ് വിരല്‍ നുണഞ്ഞമ്മ-
യോടൊട്ടിയൊരിളം പൈതല്‍ ,
മാവും മാമ്പൂവും പിന്നെ, പൂവും പൂമ്പാറ്റയു-
മെന്തെന്നറിയാത്തൊരാമ്പല്‍ മൊട്ട് ;
എന്‍ കുഞ്ഞാവതന്‍ പ്രായക്കാരി.
അന്നൊരുനാള്‍
ഒരിരുകാലിമൃഗമാ മൊട്ടിനെ
കടിച്ചു
കുടഞ്ഞപ്പോളാരുമറിഞ്ഞില്ല...
എന്തെന്നാല്‍...
എന്നുമവള്‍ക്ക് വെളിച്ചത്തിന്‍
കരുതല്‍ നല്‍കിയ തെരുവുവിളക്ക്
അവളുടയും മുന്‍പേ
നിങ്ങളിലാരോ എറിഞ്ഞുടച്ചിരുന്നു.
മഴയോര്‍മകള്‍ക്ക് ശേഷം ഒരുപാടു പ്രാവശ്യം വായിച്ച ഒരു കവിത.. ആദ്യം വായിച്ചപ്പോ ശരിക്കും കണ്ണു നനഞ്ഞു.. ഓരോ പ്രാവശ്യം വായിക്കൊമ്പോഴും മനസ്സില്‍ വല്ലാത്ത ഒരു അസ്വസ്ഥത... :'(
ReplyDeleteആനുകാലിക സംഭവങ്ങള്‍ എല്ലാം നമ്മെ കരയിക്കുന്നത് തന്നെയാണല്ലോ...
Deleteആദ്യമെത്തി വായിച്ച് അഭിപ്രായം പറഞ്ഞതിന് നന്ദി... :)
ആദ്യം വായിച്ചു, പിന്നെ ഇവിടെ വന്നു വീണ്ടും വായിച്ചു, ഇപ്പോഴും വായിച്ചു കൊണ്ടേ ഇരിക്കുന്നു... എനിക്കീ കവിത വല്ലാതങ്ങു ഇഷ്ടപ്പെട്ടു!!!
Deleteനന്നായിട്ടുണ്ട് അജേഷ്.. തെരുവ് വിളക്കും എറിഞ്ഞുടക്കലും രണ്ടു പ്രതീകാത്മക ബിംബങ്ങള്‍ നന്നായി ഉപയോഗിച്ചു
ReplyDeleteവളരെ നന്ദി നിസാര്‍...:)
Deleteനന്നായി അജേഷ്, പ്രസക്തമായ വിഷയം..!!ഭാവുകങ്ങള്‍..,, തുടരുക.
ReplyDeleteനന്ദി സുബൈര്‍ :)
Deleteമികച്ച അവതരണം .
ReplyDeleteലളിതമായ പ്രയോഗങ്ങളിലൂടെ ആശയം വ്യക്തമാക്കുന്നു
ആശംസകള്‍ അജേഷ്
നന്ദി മന്‍സൂര്‍ ഭായ് ... :)
Deleteവിളക്ക് കാലുകള്‍ എറിഞ്ഞുടക്കപ്പെടുന്നത്
ReplyDeleteഇരുട്ടിന്റെ അധിനിവേശ കാലത്താണ് ...
ഇരുള്‍ വഴികളില്‍ ഇഴ ജന്തുവിനെ പേടിച്ചകാലം
വരച്ചിട്ട കവിതയില്‍ ഇന്നത്തെ കാലം
ഭയക്കുന്നത് ഇരുളില്‍ നിന്നൊരു നിലവിളിയോ ഞരക്കങ്ങളോ
നിലവിളിയോ ആണ്...
വഴിയരികിലെ വിളക്കുകാലിലേക്ക് നോക്കി
ഇരുള്‍ വീഥിയിലൂടെ കാലത്തിന്റെ
കാലത്തിന്റെ കറുത്ത വാഹനമോടിച്ചു
പോകുന്നു കവി..........ഒരു നൂറു ആശംസകള്‍
വിശദവും വ്യത്യസ്തവുമായ ഒരു വിലയിരുത്തലിന് നന്ദി ഷലീര്‍ :)
Deleteഹോ... ഈ കവിതകള്‍ വായിച്ചു അര്‍ഥം മനസ്സിലാക്കല്‍ എനിക്കൊക്കെ ഇടങ്ങാറു പിടിച്ച പരിപാടിയാ...!!
ReplyDeleteപക്ഷെ ഇത് ഈസി ആയി മനസ്സിലായി.. :)
അതുകൊണ്ട് ആത്മാര്‍ഥമായി പറയാം... നന്നായിട്ടുണ്ട്... :)
നന്ദി നിര്‍മല്‍ :)
Deleteകവിതകള്‍ ലളിതമായാലേ അത് കൂടുതല്‍ പേരില്‍ എത്തുകയുള്ളൂ... അതുകൊണ്ട് പരമാവധി ലളിതമാക്കി എഴുതി നോക്കിയതാണ്... എ ശ്രമം വിജയിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.
ലളിതമനോഹരമായ കവിത.ആശംസകള്‍
ReplyDeleteവിലപ്പെട്ട അഭിപ്രായത്തിന് നന്ദി :)
Deleteഇരുട്ടില് അല്പം വെളിച്ചം തീര്ച്ചയായും വേണം
ReplyDeleteതീര്‍ച്ചയായും... !!!
Deleteനീ എഴുതിയതില്‍ ഏറ്റവും നല്ല കവിത....കാലിക പ്രാധാന്യമുള്ള ഒരു വിഷയം വളരെ ലളിതമായി അവതരിപ്പിചിര്‍ക്കുന്നു !! അഭിനന്ദനങ്ങള്‍ .
ReplyDeleteനന്ദി മകനേ ദുബായിക്കാരാ... :)
Deleteനല്ല കവിത.
ReplyDeleteഅര്‍ത്ഥവും പ്രതീകവും ചേര്‍ത്ത്, വര്‍ത്തമാന വിഷയങ്ങളെ നന്നായി സമന്വയിപ്പിച്ചിരിക്കുന്നു.
വളരെ നന്ദി ജോസ്... )
Deleteനന്നായിട്ടുണ്ട് , ഭാവുകങ്ങള്‍
ReplyDeleteഒരുപാട് നന്ദി.. :)
Deleteനല്ല കവിത
ReplyDeleteനന്ദി സുഹൃത്തേ...
Deleteരാവിലെ വായിച്ചിരുന്നു
ReplyDeleteവരികളിലെ സൌന്ദര്യം ഇപ്പോഴും മനസ്സില്‍ കൊരുത്തു നില്‍ക്കുന്നു
ആശംസകള്‍
ഒരുപാട് നന്ദി സുഹൃത്തേ.... :)
Deleteവളരെ നന്നായി എഴുതിയിരിക്കുന്നു. ബിംബ കല്പനകൾ മനോഹരമായി ഉപയോഗിച്ചിരിക്കുന്നു.
ReplyDeleteനോവുണർത്തുന്ന സത്യങ്ങൾ വിളിച്ചു പറയുന്ന വരികൾ.
ഭാവുകങ്ങൾ...
ശുഭാശംസകൾ....
ഒരു പരീക്ഷണം പോലെയാണിത് എഴുതിയത്... ഈ അഭിപ്രായങ്ങള്‍ കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു.
Deleteഅഭിപ്രായത്തിനും,വായനയ്ക്കും ഒരുപാട് നന്ദി. :)
ReplyDeleteഒറ്റപ്പെട്ടതെങ്കിലും ഇത്തരം ശബ്ദങ്ങള്‍ വല്ലപ്പോഴും കേള്‍ക്കുന്നത് മാത്രമാണ് ഒരാശ്വാസം .അമ്മവേഷമേറ്റിയോരുടെ എല്ലാം മനസ്സുകള്‍ ഇപ്പോഴും പിടഞ്ഞുകൊണ്ടിക്കുകയാ . മനുഷ്യത്വത്തിന്റെ വിളക്കുകള്‍ എല്ലാം ഒരുമിച്ചണയില്ല എന്ന പ്രതീക്ഷയില്‍ പിടിച്ചു ജീവിക്കാം .
മനുഷ്യത്വത്തിന്റെ വിളക്കുകള്‍ പൂര്‍ണ്ണമായും അണഞ്ഞുപോയിട്ടില്ല...തീര്‍ച്ചയായും. :)
Deleteഅതെ ഒന്ന് പറഞ്ഞോട്ടെ ! വെറും അടുക്കള ഭാഷ മാത്രം കൈമുതലായുള്ള ഒരു കവല ചടമ്പി ആയ എനിക്ക് വരെ ലളിതമായി വായിച്ചു ആസ്വദിക്കാന്‍ പറ്റി . (ആസ്വദിക്കാന്‍ ;കവിത എന്ന രീതിയില്‍ ,വിഷയം വിഷമിപ്പിച്ചു )
ReplyDeleteആനുകാലികമായ വിഷയം വളരെ കാവ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു !!! തെരുവ് വിളക്കുകളുടെ അണയലും ആ പിഞ്ചു പൈതലിന്റെ അണയലും ഭംഗിയായി കോര്‌തിണക്കിയിരിക്കുന്നു :).
ചട്ടമ്പി എത്തിയോ!!
Deleteസന്തോഷം ...വായനയ്ക്കും വിശദമായ അഭിപ്രായത്തിനും നന്ദി :)
ഇരുട്ടിനെ വകഞ്ഞുമാറ്റി വെളിച്ചം പരക്കട്ടെ. കവിത നന്നായി അജേഷ് ഭായ്..
ReplyDeleteവായനയ്ക്കും അഭിപ്രായത്തിനും നന്ദി ശ്രീജിത്ത് ഭായ്...
Deleteഇവിടെ വിളക്ക് നന്നായി കത്തുന്നുണ്ട്. അജേഷ് ബിബങ്ങളോരോന്നും കാലികവിഷയത്തിനോട് സുന്ദരമായി സമന്വയിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ
ReplyDeleteജെഫു ഭായ്....!
Deleteസന്തോഷം :)...വന്നതിനും വായിച്ചതിനും പിന്നെ ഈ അഭിപ്രായത്തിനും
പിന്നെയും വായിച്ചു ... ആദ്യ വായനയില്‍ തന്നെ ആ ഒരൊറ്റ വരിയോട് ( അത് തന്നെ ) അല്‍പം അകല്‍ച്ച തോനിയത് കൊന്ടാവാം ഇപ്പോഴും അതങ്ങ് വഴങ്ങുന്നില്ല( കവിതയില്‍ എനിക്ക് വല്യ ഗ്രാഹിയില്ല എന്ന കൂടെ ഓര്‍ക്കണം.പ്രത്യേകിച്ച് ഈ ശൈലി ) ..ആദ്യമേ പറഞ്ഞതു ആവര്‍ത്തിക്കുന്നു സംഗതി കലക്കി..,
ReplyDeleteആ വരിയില്‍ ഉടക്കിനിന്നാല്‍ ഈ കവിത പ്രസിദ്ധീകരിക്കാന്‍ ആവുമായിരുന്നില്ല ലിനീഷ്.പിന്നെ ഒറ്റയിരുപ്പിനെഴുതിയ കവിതയല്ലേ...അപ്പോള്‍ ചില കല്ലുകടികള്‍ സ്വാഭാവികം :)
Delete"വസന്തത്തിന്റെ ഖജനാവില്‍
ReplyDeleteനിന്നൊരു കരിഞ്ഞ പൂവുതരാം
വിത്തെടുത്തു വിതയ്ക്കുക
അഭ്രപാളികള്‍ നടുങ്ങുന്ന
കൊള്ളിമീന്‍ ചെടി സംഭവിക്കട്ടെ "
-വിമര്‍ശനങ്ങളും ആശംസകളും ഇനിയും എഴുതാനുള്ള പ്രേരണയാകുമെന്നതിനാല്‍
കവി സുഹൃത്തിന് ..അയ്യപ്പന്‍റെ ഈ വരികള്‍ കൂടെ സമര്‍പ്പിക്കുന്നു...
വിമര്‍ശനങ്ങളും നിര്‍ദേശങ്ങളുമാണാവശ്യം...
Deleteകവി അയ്യപ്പന്‍റെ വരികളുടെ സമര്‍പ്പണത്തിന് ഒരായിരം നന്ദി
നന്നായി എഴുതിയിട്ടുണ്ട് അജേഷ്, ഓരോ വിളക്കണയുമ്പോഴും ഓരോ ജീവൻ പൊലിയുന്നു. ഏറ്റവും ഒടുവിൽ ആ നാടോടിക്കുഞ്ഞും!!
ReplyDeleteസാമൂഹ്യവിരുദ്ധർക്ക് തെരുവു വിളക്കുകൾ എന്നും ശല്യമായിരുന്നു അതുകൊണ്ട് ആ വിളക്കുകൾ അവർ എറിഞ്ഞുടയ്ക്കാൻ നോക്കും. ഗ്രാമങ്ങളിലെ പതിവ്കാഴ്ചയാണത്.
വായനയ്ക്കും അഭിപ്രായത്തിനും നന്ദി കുഞ്ഞന്‍ ചേട്ടാ.
Deleteവെളിച്ചം ഒരിക്കലും ദുഷ്ചെയ്തികള്‍ക്ക് അനുകൂലമല്ലല്ലോ...
ലളിതമായ ശൈലിയില്‍, നല്ലൊരു കവിത...
ReplyDeleteഇഷ്ടായി, ആശംസകള്‍
നന്ദി മുബീ.. വരവിനും വായനയ്ക്കും പിന്നെയീ ആശംസയ്ക്കും :)
Deleteഈ കവിതയില്‍ ഗദ്യാംശത്തിന്‍റെ ഒഴുക്ക് കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില്‍ വായനാസുഖം കുറച്ചൂടി കൂടിയേനെ :)
ReplyDeleteനന്നായി .ആശംസകള്‍ :)
:) നന്ദി തോന്നിവാസിപ്പെണ്ണേ.... വായനയ്ക്കും അഭിപ്രായത്തിനും.....തിരുത്താനും പൊലിപ്പിക്കാനുമൊന്നും നില്‍ക്കാതെ അപ്പടി പകര്‍ത്തി എഴുതിയതാണ്.അതുകൊണ്ട് ചില പോരായ്മകള്‍ കാണാം.. :P
Deleteഅന്നൊരുനാള്‍
ReplyDeleteഒരിരുകാലിമൃഗമാ മൊട്ടിനെ
കടിച്ചു കുടഞ്ഞപ്പോളാരുമറിഞ്ഞില്ല...
എന്തെന്നാല്‍...
ആരുമറിയണ്ട,ആരേയുമറിയിക്കണ്ട....
എന്തും എവിടേയും എങ്ങനേയും നടന്നോട്ടെ,
ആരേയും അറിയിക്കാതെ ആരുമറിയാതെ നോക്കി,
നമുക്കങ്ങനെ സ്വസ്ഥമായി കഴിയാം. കാരണം,
ഈ സംഭവിക്കുന്നതൊന്നും നമുക്കല്ലല്ലോ ?
നല്ല അവതരണം, ആശംസകൾ.
ആരും അറിയാതെ,ആരെയും അറിയിക്കാതെ എത്രനാള്‍ ??
Deleteനന്ദി മന്വെ...വായനയ്ക്കും അഭിപ്രായത്തിനും :)
കൂടെ സമരം വിളിക്കുന്നു
ReplyDeleteആശംസകൾ
കൂടെ സമരം ചെയ്യുന്നവനെ സഖാവേ എന്ന് വിളിക്കാം അല്ലെ ?
Deleteഅപ്പോള്‍ നന്ദി പ്രിയ സഖാവേ..വായനയ്ക്കും അഭിപ്രായത്തിനും അതിലുപരി ഈ ഐക്യദാര്‍ഢ്യത്തിനും.
നന്നായി... :)
ReplyDeleteനന്ദി ശ്രീ.....
Delete//അന്നൊരുനാള്‍
ReplyDeleteഒരിരുകാലിമൃഗമാ മൊട്ടിനെ
കടിച്ചു കുടഞ്ഞപ്പോളാരുമറിഞ്ഞില്ല...
എന്തെന്നാല്‍...
ആരുമറിയണ്ട,ആരേയുമറിയിക്കണ്ട....
എന്തും എവിടേയും എങ്ങനേയും നടന്നോട്ടെ,
ആരേയും അറിയിക്കാതെ ആരുമറിയാതെ നോക്കി,
നമുക്കങ്ങനെ സ്വസ്ഥമായി കഴിയാം. കാരണം,
ഈ സംഭവിക്കുന്നതൊന്നും നമുക്കല്ലല്ലോ ?//
Good. :)
അങ്ങനെ കരുതി എത്ര കാലം ജീവിക്കാനാകും ?
Delete
Deleteആരുമറിയണ്ട,ആരേയുമറിയിക്കണ്ട....
എന്തും എവിടേയും എങ്ങനേയും നടന്നോട്ടെ,
ആരേയും അറിയിക്കാതെ ആരുമറിയാതെ നോക്കി,
നമുക്കങ്ങനെ സ്വസ്ഥമായി കഴിയാം. കാരണം,
ഈ സംഭവിക്കുന്നതൊന്നും നമുക്കല്ലല്ലോ ?//
:((
ആരാണ്ടംമ്യ്ക്ക് ഭ്രാന്തിളകിയാല്‍ കാണാന്‍ നല്ല ചേല്‍ ആണ് ...
കവിത നന്നായിട്ടുണ്ട് ,,, തുടര്‍ന്നും പ്രതീക്ഷിക്കുന്നു
നന്ദി ജിതേഷ്......വായനയ്ക്കും അഭിപ്രായത്തിനും.
Deleteഓരോ ദാരുണ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും ഇതൊന്നും എനിക്കല്ലല്ലോ സംഭവിച്ചു മിണ്ടാതിരിക്കുന്ന നമ്മള്‍ ഒരുപക്ഷെ ചിന്തിക്കുന്നില്ല നാളെ ഇത് നമ്മുടെ ജീവിതത്തിലും സംഭവിച്ചു കൂടായ്കയില്ല എന്ന്.
ReplyDeleteതൊട്ടരികിലായ് വിരല്‍ നുണഞ്ഞമ്മ-
യോടൊട്ടിയൊരിളം പൈതല്‍ ,
മാവും മാമ്പൂവും പിന്നെ, പൂവും പൂമ്പാറ്റയു-
മെന്തെന്നറിയാത്തൊരാമ്പല്‍ മൊട്ട് ;
എന്‍ കുഞ്ഞാവതന്‍ പ്രായക്കാരി
തരിമ്പ് പോലും കവിതകള്‍ മനസ്സിലാവാത്ത എനിക്കും ഇതങ്ങട് മനസ്സിലായി ! വളരെ നന്നായി... എഴുതുക ..ഇനിയും !
തലേ ദിവസം അമ്മ കൊടുത്ത എന്തോ ഒരു കളിപ്പാട്ടം ആ കുഞ്ഞ് കയ്യില്‍ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു എന്ന് പോലീസിന്‍റെ കൂടെ വന്ന ഫോട്ടോഗ്രാഫര്‍ എവിടെയോ എഴുതിയത് കണ്ടപ്പോള്‍ മനസ്സിന് വല്ലാത്ത ഒരുവിങ്ങല്‍ തോന്നി ... ഇത് വായിച്ചപ്പോള്‍ വീണ്ടും ! :(
വളരെയേറെ മനസ്സിനെ പിടിച്ചു കുലുക്കിയ ഒരു സംഭവമായിരുന്നു അത്...ശരിക്കും വേട്ടയാടിക്കൊണ്ടിരിക്കുന്ന കുഞ്ഞു കണ്ണുകള്‍... ഹോ മൃഗങ്ങളേക്കാള്‍ ക്രൂരമാണ് പല മനുഷ്യരുടെയും മനസ്സ്
Deleteഇരുട്ടത്രെ സുഖപ്രദമെന്ന് ചിലര്‍....
ReplyDeleteഅതെ അതെ...ഇരുട്ട് സുഖപ്രദമെന്നു കരുതുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു നാള്‍ക്കുനാള്‍.
Delete