ഇലമരച്ചില്ലയില്‍

March 9, 2013

വിളക്കുകള്‍ പറയാഞ്ഞത്


പാതിചാരിയെന്‍ യൌവനത്തിന്‍
വാതില്‍ താണ്ടി നീ വരുന്നതും
കാത്തു ഞാനൊട്ടു നാളുകള്‍ പ്രിയേ
ആര്‍ത്തമാമെന്‍ ദേഹിയോടൊത്ത്.

കാറ്റിലാടിക്കെടും വിളക്കുകള്‍
കൂരിരുട്ടിന്‍ നെഞ്ചിലേക്കമരുമ്പോള്‍
കാല്‍ത്തളക്കിലുക്കം ശ്രവിക്കുവാന്‍
ബധിര കര്‍ണത്തിന്‍ വിഫലമാം ശ്രമം.

നീ വരില്ലെന്നറിയാം വിളക്കുകള-
വരതോതാതെ മാഞ്ഞതെന്താവാം ?
നെഞ്ചകം പൊടിയുമെന്‍ നോവു
കാണ്മുവാന്‍ കെല്‍പ്പതില്ലാഞ്ഞതിന്നാലോ ? 




Picture courtesy : Jozef Israëls - Overpeinzing
 

16 comments:

  1. നിരാശനാവണ്ട
    കാത്തിരിക്കൂ
    ആള് വരും, വരാതിരിക്കില്ല
    നല്ല വരികള്‍

    ReplyDelete
    Replies
    1. വരുമെന്ന പ്രതീക്ഷയില്‍ ആണീ ജീവിതം... :)
      നന്ദി വായനയ്ക്ക്, ആശംസയ്ക്ക്.

      Delete
  2. വരും വരെ ഇങ്ങിനെ വാക്കാല്‍ വിളിക്കുക..

    ReplyDelete
    Replies
    1. തീര്‍ച്ചയായും. :)

      വായനയ്ക്കും, അഭിപ്രായത്തിനും ഒരുപാട് നന്ദി.

      Delete
  3. നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. വളരെ നന്ദി....അഭിപ്രായത്തിനും വായനയ്ക്കും.

      Delete
  4. വരാതെവിടെപ്പോകാൻ...:)

    ReplyDelete
    Replies
    1. യൌവനം പാതിയും കടന്നുപോയി ! എന്നാലും വരുമായിരിക്കും അല്ലേ ? :)

      Delete
    2. ഞാന്‍ പറഞ്ഞു വിടാം..... അപ്പോഴേക്കും പുതിയ കവിത എഴുതി വെക്കൂ... കടന്നു വരുന്ന വസന്തത്തിനെ എതിരേല്‍ക്കാന്‍ ശക്തമായൊരു കവിതയുമായി കാത്തിരിക്കൂ....

      Delete
    3. അജ്ഞാതവാസം കഴിഞ്ഞു വന്നത് ഒരു കവിതയുമായി തന്നെയാണ്....

      Delete
  5. നല്ല വരികള്‍...ആശംസകള്‍...

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ.....

      Delete
  6. അതെ എനിക്ക് ഈ വരികള്‍ ഒത്തിരി ഇഷ്ടായി

    "വിളക്കുകള-

    വരതോതാതെ മാഞ്ഞതെന്താവാം ?

    നെഞ്ചകം പൊടിയുമെന്‍ നോവു

    കാണ്മുവാന്‍ കെല്‍പ്പതില്ലാഞ്ഞതിന്നാലോ ? "- ആ കേട്ടു പോകുന്ന വിളക്കുകളെ കാണാം എനിക്ക് ....

    ആ വിളക്കുകള്‍ അത് കൊണ്ടായിരിക്കുമോ കെട്ട് പോയത്? ആവോ എനിക്ക് അറിയില്ല , പക്ഷെ ഞാന്‍ ആണേല്‍ ഈ കാത്തു കാത്തു നില്‍ക്കാതെ അടുത്ത ബസ്‌ പിടിച്ചു അങ്ങോട്ട്‌ പോയി കാണും !!! ഞാന്‍ ഒരു ചടമ്പി ആയി പോയി, എനിക്ക് ഈ കാത്തിരിപ്പിനുള്ള ക്ഷമ ഈശ്വരന്‍ തരാതെ പോയി :( എനിക്ക് ഇങ്ങനെ ഒക്കെ ചിന്തിക്കാനെ കഴിയു ....കവി ഹൃദയം അല്ല എന്റെ. :(

    ReplyDelete
    Replies
    1. :) നന്ദി ചട്ടമ്പി കല്യാണീ...
      വിളക്കുകള്‍ പ്രതീക്ഷ നല്‍കാതെ മാഞ്ഞു പോയി... :(
      ഒരിക്കലും വരാന്‍ സാധ്യമില്ലാതത്തിനെയായിപ്പോയി കാത്തിരുന്നത്...എന്നെങ്കിലും വരുമെന്ന പ്രതീക്ഷയില്‍

      Delete
  7. കാത്തിരുന്നു കിട്ടുന്നതിനു ഒരു സുഖം ഉണ്ട്, കിട്ടില്ലെന്നറിഞ്ഞു കാത്തിരിക്കുന്നതിനും... (കാത്തിരിക്കുന്നത് ബസിനോ, ട്രെയിനിനോ അല്ലെങ്കില്‍ മാത്രം)

    ReplyDelete
    Replies
    1. അതെ അതെ... കാത്തിരിക്കുക, അതാണല്ലോ ജീവിതത്തിന്റെ തന്നെ അവസ്ഥ, പലതിനെയും പ്രതീക്ഷിച്ചു മുന്നോട്ടു നീങ്ങുക !

      Delete